Tuesday , October   16, 2018
Tuesday , October   16, 2018

ഉറച്ചു നിന്ന് ചെയ്‌സ്, വിന്‍ഡീസ് കരകയറി

റോസ്റ്റണ്‍ ചെയ്‌സ് (98 നോട്ടൗട്ട്) ഉറച്ചു നിന്നതോടെ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് കരകയറി. അഞ്ചിന 113 ലേക്ക് തകര്‍ന്ന ടീമിനെ ആദ്യം സൈമണ്‍ ഡൗറിച്ചുമൊത്തും (30) പിന്നീട് ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡറുമൊത്തും (52) ചെയ്‌സ് കരകയറ്റി. ഉമേഷ് യാദവും കുല്‍ദീപ് യാദവും മൂന്നു വീതം വിക്കറ്റെടുത്തു. ഏഴിന് 295 ലാണ് സന്ദര്‍ശകര്‍ ആദ്യ ദിനമവസാനിപ്പിച്ചത്. രണ്ട് പര്യടനങ്ങള്‍ക്കിടയിലാദ്യമായാണ് വിന്‍ഡീസ് ഇന്ത്യയില്‍ ഇത്ര ദീര്‍ഘ ഇന്നിംഗ്‌സ് കളിക്കുന്നത്. 
ഒരവസരവും നല്‍കാത്ത പിഴവറ്റ ഇന്നിംഗ്‌സായിരുന്നു ചെയ്‌സിന്റേത്.