Friday , December   14, 2018
Friday , December   14, 2018

ശാര്‍ദുലിന്റെ അരങ്ങേറ്റം കണ്ണീരില്‍ അവസാനിച്ചു

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ശാര്‍ദുല്‍ താക്കൂറിന് പരിക്കേറ്റ് കളം വിടേണ്ടി വന്നു. മുംബൈ താരം വെറും 10 പന്തേ എറിഞ്ഞുള്ളൂ. ഇടുപ്പിനാണ് പരിക്ക്. ഏഷ്യാ കപ്പിനിടയിലും ഇരുപത്താറുകാരന് ഇടുപ്പിന് പരിക്കേറ്റിരുന്നു. മുഹമ്മദ ഷാമിക്ക് വിശ്രമം നല്‍കിയാണ് ശാര്‍ദുലിനെ ഇന്ത്യ ടീമിലുള്‍പെടുത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എടുത്തു. കീരന്‍ പവലിനെ (22) ആര്‍. അശ്വിനും ക്രയഗ് ബ്രാതവൈറ്റിനെ (14) കുല്‍ദീപ് യാദവും പുറത്താക്കി.