Friday , December   14, 2018
Friday , December   14, 2018

ശ്രീശാന്ത് എന്തിന് എന്റെ കൂടെ ജീവിച്ചു -നികേഷ ചോദിക്കുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്തിനെതിരെ ആഞ്ഞടിച്ച് ബ്രിട്ടിഷ് ഇന്ത്യന്‍ മോഡല്‍ നികേഷ പട്ടേല്‍. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭുവനേശ്വരിയെ വിവാഹം കഴിച്ചതെന്ന് ഒരു റിയാലിറ്റി ഷോയില്‍ ശ്രീശാന്ത് പറഞ്ഞതാണ് നികേഷയെ പ്രകോപിപ്പിച്ചത്. ഈ കാലത്ത് ഒരു വര്‍ഷത്തോളം തന്നോടൊപ്പം ജീവിക്കുകയായിരുന്നു ശ്രീശാന്ത് എന്ന് നികേഷ തുറന്നടിച്ചു. ശ്രീശാന്തിന്റെ പ്രസ്താവന ഞെട്ടിച്ചുവെന്നും നികേഷ പറഞ്ഞു. 
അഞ്ചു വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ ബന്ധമില്ല. എങ്കിലും അതിന്റെ മാനസികാഘാതത്തില്‍ നിന്ന് ഞാന്‍ മോചിതയായിട്ടില്ല. പല ചോദ്യങ്ങള്‍ക്കും ഇന്നും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. ശ്രീശാന്തിന്റെ യഥാര്‍ഥ സ്വഭാവം എനിക്കറിയാം. സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ല -നികേഷ പറഞ്ഞു.