Tuesday , February   19, 2019
Tuesday , February   19, 2019

ഷാമിക്ക് വിശ്രമം, ശാര്‍ദുലിന് അരങ്ങേറ്റം

വെസ്റ്റിന്‍ഡീസിനെതിരെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പെയ്‌സ്ബൗളര്‍ മുഹമ്മദ് ഷാമിക്ക് ഇന്ത്യ വിശ്രമം നല്‍കി. പകരം ശാര്‍ദുല്‍ താക്കൂറിനെ ടീമിലുള്‍പെടുത്തി. ശാര്‍ദുലിന് ഇത് അരങ്ങേറ്റമാണ്. മായാങ്ക് അഗര്‍വാളിനും ഹനുമ വിഹാരിക്കും അവസരം നല്‍കിയില്ല. ടോസ് നേടിയ വിന്‍ഡീസാണ് ബാറ്റ് ചെയ്യുന്നത്.
പരിക്ക് ഭേദമായ ജെയ്‌സന്‍ ഹോള്‍ഡറാണ് വിന്‍ഡീസിനെ നയിക്കുന്നത്. ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് നാട്ടില്‍ പോയ പെയ്‌സ്ബൗളര്‍ കെമാര്‍ റോച്ച് തിരിച്ചെത്തിയെങ്കിലും ടീമിലെടുത്തില്ല. പകരം സ്പിന്നര്‍ ജോമല്‍ വരികാനെ ഉള്‍പെടുത്തി സ്പിന്‍ ശക്തമാക്കി.