Tuesday , October   16, 2018
Tuesday , October   16, 2018

റനീഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

തായിഫ്- അൽബാഹ കിംഗ് ഫഹദ് ആശുപത്രിയിൽ ഒരു മാസത്തോളം ചികിത്സയിൽ കഴിയവേ നിര്യാതനായ തലശ്ശേരി ടെമ്പി ൾ ഗേറ്റിന് സമീപം വൈഷണവം റനീഷി (35) ന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. 
ജിദ്ദയിൽ നിന്നുള്ള ഒമാൻ എയർ വഴി ഇന്ന് രാവിലെ കരിപ്പൂരിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കും.
 അഞ്ച് വർഷത്തോളമായി അൽബാഹയിൽ എൽ.ജി ഇലക്‌ട്രോണിക്‌സിൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. 
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്കും മറ്റ് സഹായങ്ങൾക്കും അൽബാഹ കെ.എം.സി.സി പ്രസിഡന്റ് സൈദ് അലി അരീക്കര, നാസർ ചൊക്ലി, മൻസൂർ ചെമ്പൻ എന്നിവർ രംഗത്തുണ്ടായിരുന്നു. പിതാവ്: പരേതനായ ജയൻ, അമ്മ: രമ. സഹോദരങ്ങൾ: ശമീജ, ശനൂജ.  

Latest News