Friday , December   14, 2018
Friday , December   14, 2018

കൊല്ലം സ്വദേശി ഷാബ്ദീൻ അൽഹസയിൽ മരിച്ചു

അൽഹസ- കൊല്ലം പുനലൂർ വാളക്കോട് ഹൈസ്‌കൂൾ ജംഗ്ഷൻ ബീന മൻസിലിൽ ഷാബ്ദീൻ പീരു സാഹിബ് (40) ഹൃദയാഘാതത്തെ തുടർന്ന് ഹുഫൂഫിൽ നിര്യാതനായി. അൽഹസ പ്രിൻസ് സുൽത്താൻ കാർഡിയാക് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. ആറു വർഷത്തോളമായി ഹുഫൂഫ് ദഹ്‌റാൻ റോഡിലെ ബൂഫിയയിൽ ജീവനക്കാരനായിരുന്നു.
മാതാവ്: സഫിയാബീവി. ഭാര്യ: ഷമീദ ബീവി. മക്കൾ: നിജാമുദ്ദീൻ (ഏഴ്), നിഹാന (അഞ്ച്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.              -സൈഫ് വേളമാനൂർ
 

Tags