Monday , February   18, 2019
Monday , February   18, 2019

മണ്ണാർക്കാട് സ്വദേശി കാറപകടത്തിൽ മരിച്ചു

റിയാദ് - റിയാദ് അസീസിയയിൽ നിന്ന് ഖഫ്ജിയിലേക്ക് പോയ കാർ അപകടത്തി ൽ പെട്ട് പാലക്കാട് സ്വദേശി മരിച്ചു. മണ്ണാർക്കാട് മണലടി പൊതിയിൽ സ്വദേശി ശിഹാബ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മണ്ണാർക്കാട് മണലടി സ്വദേശി നൗഫലിനെ പരിക്കുകളോടെ ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് അപകടം.അസീസിയയിൽ നിന്ന് നാലു മണിക്കാണ് ഇരുവരും കാറിൽ ഖഫ്ജിയിലേക്ക് പോയത്. 
ഏഴു മണിക്ക് ഇവരെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹഫറുൽ അത്ശിൽ വെച്ച് ഇവരുടെ ഫോർച്യൂണർ കാർ അപകടത്തിൽ പെട്ട വിവരം അറിഞ്ഞത്. ശിഹാബിന്റെ മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലാണ്. 
നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കളെ സഹായിക്കുന്നതിന് മലപ്പുറം ജില്ലാ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂർ, റഫീഖ് ചെറുമുക്ക്, ഇസ്മാഈൽ എന്നിവർ രംഗത്തുണ്ട്. ആലിക്കുട്ടി - ഖദീജ ദമ്പതികളുടെ മകനാണ് ശിഹാബ്. രണ്ട് വർഷം മുമ്പാണ് റിയാദിലെത്തിയത്.

Tags

Latest News