Wednesday , October   17, 2018
Wednesday , October   17, 2018

മീ ടു: സഹപ്രവര്‍ത്തകയുടെ  പെരുമാറ്റം അതിരുവിട്ടെന്ന് നടി

 സ്ത്രീകള്‍ പുരുഷ•ാരായ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന 'മീ ടു' കാമ്പയ്ന്‍ കത്തിപ്പടരുന്നതിനിടെ വ്യത്യസ്തമായൊരു ആരോപണവുമായി നടി കനീസ് സൂര്‍ക്ക. ബോളിവുഡ് കോമഡി താരവും സഹപ്രവര്‍ത്തകയുമായ അതിഥി മിത്തലിനെതിരെയാണ് കനീസ് ആരോപണമുന്നയിച്ചിരിക്കുന്നത്. 2016 ല്‍ നടന്ന സംഭവമാണ് കനീസ് സൂര്‍ക്ക തുറന്ന് പറഞ്ഞത്. സ്‌റ്റേജ് ഷോ നടക്കുന്നതിനിടെ അതിഥി സ്‌റ്റേജില്‍ കയറി വന്ന് തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുവെന്നാണ് കനീസ് സൂര്‍ക്കയുടെ ആരോപണം.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ഹാസ്യപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. നൂറുകണക്കിന് ആളുകള്‍ നിറഞ്ഞ സദസിനു മുന്നില്‍ വെച്ച്, അതിഥി മിത്തല്‍ സ്‌റ്റേജില്‍ കയറി വന്ന് എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു.': താന്‍ ആകെ ഞെട്ടിത്തരിച്ചു പോയെന്ന് പറയുന്ന കനീസ് ഓരോ വ്യക്തിയ്ക്കും അതിരുകളുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം സംഭവം വിവാദമായതോടെ അതിഥി മിത്തല്‍ കനീസിനോട് ഖേദം പ്രകടിപ്പിച്ചു. അനുവാദമില്ലാതെ അങ്ങിനെ പെരുമാറിയത് വിഷമിപ്പിച്ചുവെങ്കില്‍ പൊറുക്കണമെന്നാണ് ക്ഷമാപണം. 

Latest News