Wednesday , October   17, 2018
Wednesday , October   17, 2018

വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി കേംബ്രിഡ്ജ് സർവ്വകലാശാല സ്‌കോളറുടെ വീഡിയോ കോൺഫറൻസ് 

യുവ ശാസ്ത്രജ്ഞ നികിതാ ഹരിയുടെ വീഡിയോ കോൺഫറൻസ് 

തലശ്ശേരി-കേംബ്രിഡ്ജ് സർവ്വകലാശാല സ്‌കോളർ നികിതാ ഹരിയുമായുള്ള വീഡിയോ കോൺഫറൻസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് യുവ ശാസ്ത്രജ്ഞ നികിതാ ഹരിയുമായി ക്ലാസ് റൂമിലിരുന്ന് വീഡിയോ കോൺഫറൻസ് നടത്തിയത.് പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടുത്തുന്നതിൻെര ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹൈടെക് ക്ലാസ് മുറികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് വീഡിയോ കോൺഫറൻസ് നടത്തിയത.് 
വിദ്യാർത്ഥികൾക്ക് ഐ.ടി അധിഷ്ഠിത പഠനത്തിലൂടെ പുതിയ കാലത്തെ കുറിച്ച് അറിയാനും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരുമായി ക്ലാസ് മുറികളിലിരുന്ന് സംവദിക്കാനും സാധിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വിർദ്ധിപ്പിക്കുമെന്ന് സ്‌കൂൾ പ്രധാനാധ്യാപകൻ കെ.മുസ്തഫ പറഞ്ഞു. 50 ലക്ഷം രൂപ സ്‌കോളർഷിപ്പോടെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തുന്ന ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് കോഴിക്കോട് സ്വദേശിനിയായ നികിതാ ഹരി. പഠനത്തിന്റെയും ജീവിതത്തിന്റെയും പുതിയ തലങ്ങളിലേക്കുള്ള യാത്രയാണ് നികിതാ ഹരിയുമായുള്ള വീഡിയോ കോൺഫറൻസ് സമ്മാനിച്ചതെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തി. ഐ.ടി അധ്യാപകരായ കെ.പി നിസാർ, കെ.ആബിദലി, എൻ.എം നിഷാദ്, റമീസ് പാറാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
 

Latest News