Tuesday , October   16, 2018
Tuesday , October   16, 2018

ഗംഗാ ശുദ്ധീകരണത്തിന് നാലു മാസം നിരാഹാരം കിടന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ മരിച്ചു

ഡെറാഡൂണ്‍-ഗംഗാ ശുദ്ധീകരണത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാലു മാസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തി വരികയായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗംഗാ സംരക്ഷണത്തിന് ജീവിതം ഉഴിഞ്ഞുവച്ച പരിസ്ഥിതി പ്രവര്‍ത്തകനുമായ സ്വാമി ഗ്യാന്‍ സ്വരൂപ് സാനന്ദ് എന്ന പ്രൊഫസര്‍ ജി.ഡി അഗര്‍വാള്‍ ഹൃദയാഘാതം മൂലം മരിച്ചു. 87 വയസ്സായിരുന്നു. ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം രാത്രിയാണ് അഗര്‍വാളിനെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ഐ.ഐ.ടി കാന്‍പൂരില്‍ അധ്യാപകനായിരുന്ന അഗര്‍വാള്‍ ജൂണ്‍ 22 മുതലാണ് നിരാഹാര സമരം ആരംഭിച്ചത്. 

എന്‍വയോണ്‍മെന്റര്‍ എന്‍ജീനീയറിങ് പ്രൊഫസറായിരുന്ന അഗര്‍വാള്‍ ഐ.ഐ.ടിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുസമയ പൊതുപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ആയിരുന്നു. 2012ലും അഗര്‍വാള്‍ ഇതേ ആവശ്യമുന്നയിച്ച് നിരാഹാരം നടത്തിയിരുന്നു.
 

Latest News