Tuesday , October   16, 2018
Tuesday , October   16, 2018

പാക് വംശജന്റെ സെഞ്ചുറി പാക്കിസ്ഥാന്റെ ജയം തടഞ്ഞു

പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ജനിച്ച ഓപണര്‍ ഉസ്മാന്‍ ഖ്വാജയുടെ ഐതിഹാസിക സെഞ്ചുറി (302 പന്തില്‍ 141) പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഉറച്ച പരാജയത്തില്‍ നിന്ന് രക്ഷിച്ചു. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ സമനിലയുമായി ഓസീസ് രക്ഷപ്പെട്ടു. 
മൂന്നിന് 136 ല്‍ അവസാന ദിനം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കു വേണ്ടി ഖ്വാജയും ട്രേവിസ് ഹെഡും (72) ലഞ്ച് വരെ വിക്കറ്റ് കളഞ്ഞില്ല. പിന്നീട് അവസാനം വരെ ക്യാപ്റ്റന്‍ ടിം പയ്‌നും (61) പിടിച്ചു നിന്നു. എട്ടിന് 362 ലാണ് ഓസീസ് കളിയവസാനിപ്പിച്ചത്. 462 റണ്‍സായിരുന്നു അവരുടെ വിജയലക്ഷ്യം.