Tuesday , October   16, 2018
Tuesday , October   16, 2018

റിഷഭ് പന്ത് ഏകദിന ടീമില്‍

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ്കീപ്പര്‍ റിഷഭ് പന്തിനെ ബാറ്റ്‌സ്മാനായി ടീമിലുള്‍പെടുത്തി. മഹേന്ദ്ര ധോണി വിക്കറ്റ്കീപ്പറായി തുടരും. ദിനേശ് കാര്‍ത്തികിനെ ഒഴിവാക്കി. പരിക്ക് ഭേദമായിട്ടില്ലാത്ത കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമിലില്ല. പെയ്‌സ്ബൗളര്‍മാരായ ഭുവനേശ്വര്‍കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഏഷ്യാ കപ്പില്‍ കളിച്ച പെയ്‌സ്ബൗളര്‍മാരായ ദീപക് ചാഹര്‍, സിദ്ധാര്‍ഥ കൗള്‍ എന്നിവരും ടീമിലില്ല. 
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി രായുഡു, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, എം.എസ്. ധോണി, രവീന്ദ്ര ജദേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹ്മദ്, ശാര്‍ദുല്‍ താക്കൂര്‍, കെ.എല്‍. രാഹുല്‍, യുസവേന്ദ്ര ചഹല്‍