Tuesday , December   11, 2018
Tuesday , December   11, 2018

ഫേസ്ബുക്ക് ഹോം അസിസ്റ്റന്റ്  വിപണിയിൽ; ആദ്യ ഉപകരണം 'പോർട്ടൽ' 

ഫേസ്ബുക്ക് തങ്ങളുടെ ആദ്യ ഹാർഡ്‌വെയർ ഉൽപന്നം പോർട്ടൽ എന്ന പേരിൽ പുറത്തിറക്കി. കിലോമീറ്ററുകൾ അകലെയാണെങ്കിലും സുഹൃത്തുക്കൾ ഒരുമിച്ച് ഒരു മുറിയിലിരിക്കുന്നതു പോലുള്ള പ്രതീതി ജനിപ്പിക്കുന്നതാണ് ടാബിനു സമാനമായ പോർട്ടൽ. മികിച്ച സ്പീക്കറും ക്യാമറയുമുള്ള ഒരു ടാബ്‌ലറ്റാണ് അടിസ്ഥാനപരമായി പോർട്ടൽ. ആമസോൺ അലക്‌സ നിർമിത ബുദ്ധി കൂടി ചേർന്നിരിക്കുന്ന ടാബ്‌ലറ്റ് ഹേ പോർട്ടൽ എന്നു വിളിച്ചുകൊണ്ട് ആക്ടിവേറ്റ് ചെയ്യാം. 
ഫേസ്ബുക്കിന്റെ പോർട്ടൽ, പോർട്ടൽ പ്ലസ് ഉപകരണങ്ങളാണ് വിപണിയിലിറക്കിയിരിക്കുന്നത്. 
നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾ വഴിയുള്ള വീഡിയോ കോളുകൾ ചോർത്താൻ കഴിയില്ല. എൻക്രിപ്റ്റഡ് ആയിരിക്കും. 
ആമസോൺ അലക്‌സ സ്മാർട്ട് അസിസ്റ്റന്റ് സേവനം ലഭ്യമായ ഉപകരണം ഒരു ഡിജിറ്റൽ സ്മാർട്ട് സ്പീക്കറായും ഉപയോഗിക്കാം. ശബ്ദ നിർദേശങ്ങളിലൂടെ വീഡിയോ കോൾ ചെയ്യാനും സാധിക്കും. 199 ഡോളറാണ് പോർട്ടലിന്റെ വില. പോർട്ടൽ പ്ലസിന് 349 ഡോളർ. വൈഡ് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് രണ്ട് ഉപകരണങ്ങളുടേയും സവിശേഷത. സ്‌ക്രീനിന് താഴെയായി ഒരു സൗണ്ട് ബാറും ഉണ്ട്. 1280ഃ 800 പിക്‌സലിൽ പത്ത് ഇഞ്ച് ഡിസ്‌പ്ലേയാണ് പോർട്ടലിനുള്ളത്. 1920 ഃ 1080 പിക്‌സൽ റസലൂഷനിലുള്ള 15 ഇഞ്ച് ഡിസ്‌പ്ലേയാണ് പോർട്ടൽ പ്ലസിനുള്ളത്.  
ഉപയോക്താവിന്റെ ചലനങ്ങൾ തിരിച്ചറിയാൻ കഴിവുള്ള സ്മാർട്ട് ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. നടന്നു കൊണ്ട് സംസാരിക്കുമ്പോഴും ക്യാമറ ഉപയോക്താവിന് നേരെ തന്നെയായിരിക്കും. ഇതുവഴി വീഡിയോ കോളിൽ എപ്പോഴും ഉപയോക്താവിനെ കാണാൻ സാധിക്കും. ഇതിലെ സ്മാർട്ട് സൗണ്ട് സംവിധാനം പശ്ചാത്തലത്തിൽ നിന്നുള്ള ബഹളങ്ങൾ കുറയ്ക്കുകയും സംസാരിക്കുന്നയാളിന്റെ ശബ്ദത്തിന് പ്രാമുഖ്യം നൽകുകയും ചെയ്യുന്നു.  ഒരേ സമയം ഏഴ് പേർക്ക് ഗ്രൂപ്പ് കോൾ ചെയ്യാനാവും. പ്രതീതി യാഥാർഥ്യ ഇഫക്ടുകളും ഇതിൽ ലഭ്യമാണ്. സ്‌പോട്ടിഫൈ, ഐഹേർട്ട് റേഡിയോ, ഫേസ്ബുക്ക് വാച്ച്, ഫുഡ് നെറ്റ്‌വർക്ക്, ന്യൂസി പോലുള്ള സേവനങ്ങളും പോർട്ടലിൽ ലഭ്യമാണ്. 
 

Latest News