Tuesday , February   19, 2019
Tuesday , February   19, 2019

മോഡി അഴിമതിക്കാരൻ, അംബാനിയുടെ ജോലിക്കാരൻ- ആരോപണവുമായി രാഹുൽ

ന്യൂദൽഹി- പ്രധാനമന്ത്രി മോഡി അഴിമതിക്കാരൻ തന്നെയാണെന്നും രാജിവെക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസിനെ നിർബന്ധപൂർവ്വം ഉൾപ്പെടുത്തിയെന്നതിന്റെ പുതിയ തെളിവ് ഫ്രഞ്ച് മാധ്യമം പുറത്തുവിട്ട പശ്ചാതലത്തിലാണ് രാഹുലിന്റെ ആവശ്യം. മോഡി അഴിമതിക്കാരനും അംബാനിയുടെ ജോലിക്കാരനുമാണെന്ന് രാഹുൽ പറഞ്ഞു. 
പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. മോഡി അഴിമതിക്കാരനാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു അഴിമതിക്കാരനാണ്. എന്നാൽ അഴിമതിക്കെതിരെയാണ് മോഡി പുറമേക്ക് വാദിക്കുന്നത്- കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു. 
മോഡി യഥാർത്ഥത്തിൽ ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയല്ല. അനിൽ അംബാനിയുടെ പ്രധാനമന്ത്രിയാണ് മോഡി. നിർമല സീതാരാമൻ ഇപ്പോൾ ഫ്രാൻസിലേക്ക് പോകുന്നത് അഴിമതി മൂടിവെക്കാൻ വേണ്ടിയാണ്. വളരെ പെട്ടെന്നാണ് നിർമല ഫ്രാൻസിലേക്ക് പോകാൻ തീരുമാനിച്ചത്. ഇപ്പോൾ എന്താണ് ഫ്രാൻസിലേക്ക് പോകാനുള്ള അത്യാവശ്യകാര്യമെന്നതിനെ പറ്റി നാം അത്ഭുതപ്പെടുകയാണ്-രാഹുൽ പറഞ്ഞു.
 

Latest News