Tuesday , February   19, 2019
Tuesday , February   19, 2019

മര്‍ദനക്കേസില്‍ മുങ്ങിയ റഷ്യന്‍ ഫുട്‌ബോളര്‍ കീഴടങ്ങി

രണ്ട് റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഒരു കഫെയില്‍ വെച്ച് ആക്രമിച്ച കേസില്‍ റഷ്യയുടെ രണ്ട് ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ താരങ്ങള്‍ കീഴടങ്ങി. ഇരുവരും അക്രമത്തിനു ശേഷം ഒളിവിലായിരുന്നു. കീഴടങ്ങിയില്ലെങ്കില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാണ്ടഡ് പട്ടികയില്‍ ഉള്‍പെടുത്തുമെന്ന് പോലീസ് അന്ത്യശാസനം നല്‍കിയിരുന്നു. 
സെനിത് സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗിന്റെ അലക്‌സാണ്ടര്‍ കൊഖോറിനും ക്രാസ്‌നോദാര്‍ താരം പാവെല്‍ മാമായേവുമാണ് കീഴടങ്ങിയത്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇവര്‍ കസേര കൊണ്ട് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൊഖോറിന് പരിക്കു കാരണം കഴിഞ്ഞ ലോകകപ്പ് നഷ്ടപ്പെട്ടിരുന്നു. 
 

Latest News