Thursday , October   18, 2018
Thursday , October   18, 2018

ബ്രസീല്‍ ടീം റിയാദിലെത്തി, അര്‍ജന്റീന വ്യാഴാഴ്ച ഇറങ്ങും

സൂപ്പര്‍ ക്ലാസിക്കൊ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ബ്രസീല്‍ ടീം റിയാദിലെത്തി. ലണ്ടനില്‍ ഏതാനും ദിവസം പരിശീലനം നടത്തിയ ശേഷമാണ് ടീം സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്. വെള്ളിയാഴ്ച റിയാദില്‍ സൗദി അറേബ്യയുമായി ബ്രസീല്‍ ഏറ്റുമുട്ടും. വ്യാഴാഴ്ച റിയാദില്‍ തന്നെ അര്‍ജന്റീന-ഇറാഖ് മത്സരത്തോടെയാണ് സൂപ്പര്‍ ക്ലാസിക്കൊ ആരംഭിക്കുക. ചൊവ്വാഴ്ച ജിദ്ദയില്‍ അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ പോരാട്ടത്തോടെ ടൂര്‍ണമെന്റിന് തിരശ്ശീല വീഴും. 
ബാഴ്‌സലോണയിലെ സഹ താരം ലിയണല്‍ മെസ്സി ഉണ്ടായാലും ഇല്ലെങ്കിലും അര്‍ജന്റീനയെ തോല്‍പിക്കുകയെന്നത് ബ്രസീല്‍ ടീമിന്റെ ദൗത്യമാണെന്ന് മിഡ്ഫീല്‍ഡര്‍ ഫിലിപ്പെ കൗടിഞ്ഞൊ പറഞ്ഞു. മെസ്സിയെ അര്‍ജന്റീന ടീമില്‍ ഉള്‍പെടുത്തിയിട്ടില്ല. താനും മെസ്സിയും ദേശീയ ടീമുകളെക്കുറിച്ച് അധികം സംസാരിക്കാറില്ലെന്നും കൗടിഞ്ഞൊ വ്യക്തമാക്കി. 

Latest News