Wednesday , October   17, 2018
Wednesday , October   17, 2018

ഭാര്യ മുസ്‌ലിം, ഇഷ്ടം ഹിന്ദു പൂജ, ബിഷൂവിന്റേത് അപൂര്‍വ ജീവിതം

ക്രിക്കറ്റ് യാത്രകളുടെ ഭാഗമായി ഹോട്ടലില്‍ താമസിക്കേണ്ടി വരുമ്പോള്‍ ദേവേന്ദ്ര ബിഷൂ ആദ്യം നോക്കുക സൂര്യാസ്തമയങ്ങളുടെ ദിശയാണ്. അതിനനുസരിച്ച് മുറിയില്‍ പൂജാസാമഗ്രികള്‍ ക്രമീകരിക്കും. മത്സര ദിവസങ്ങളില്‍ പോലും പുലര്‍ച്ചെ എഴുന്നേറ്റ് ഗായത്രി മന്ത്രം ചൊല്ലും. മുപ്പത്തിരണ്ടുകാരനായ വിന്‍ഡീസ് സ്പിന്നര്‍ക്ക് തന്റെ ഇന്ത്യന്‍ വേരുകളെക്കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായിട്ടില്ലെങ്കിലും പൂര്‍ണമായും ഹിന്ദു ജീവിതശൈലിയാണ് പിന്തുടരുന്നത്. പേര് പരിഗണിക്കുമ്പോള്‍ ഗുജറാത്തില്‍ നിന്നായിരിക്കും തന്റെ പൂര്‍വികര്‍ കരീബിയയിലെത്തിയതെന്ന് ബിഷൂ കരുതുന്നു. ബിഷൂവിന്റെ ഭാര്യ മുസ്‌ലിമാണ്. ആദ്യം ഇസ്‌ലാമിക രീതിയില്‍ നികാഹ് നടത്തി, പിന്നെ പൂജയും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മാംസം ഉപേക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍ ബിഷൂ. കൃഷ്ണ ജയന്തിക്കും ഹനുമാന്‍ ജയന്തിക്കും വ്യാഴാഴ്ചകളിലും വ്രതമനുഷ്ഠിക്കാറുണ്ട്. കഴിഞ്ഞ തവണ ഇന്ത്യന്‍ പര്യടനത്തിന് വന്നപ്പോള്‍ മറ്റൊരു ഗയാനക്കാരന്‍ ശിവനാരായണ്‍ ചാന്ദര്‍പോളിനൊപ്പം ഗംഗ സന്ദര്‍ശിച്ചിരുന്നു. ദ്വാരകയും അമര്‍നാഥ് ക്ഷേത്രവും സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ട്. ഗയാനയിലെ ആല്‍ബിയോണില്‍ ബിഷൂ പുതിയ വീട് വെച്ചിരിക്കുന്നത് നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് നേരെ മുമ്പിലാണ്. 
 

Latest News