Friday , October   19, 2018
Friday , October   19, 2018

തിരുവനന്തപുരത്ത് കോഹ്‌ലി കളിക്കില്ല

തിരുവനന്തപുരത്ത് നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് പ്രമുഖ താരങ്ങളുടെ അഭാവം കാരണം പൊലിമ നഷ്ടപ്പെടും. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കു ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമമനുവദിക്കുമെന്നാണ് സെലക്ഷന്‍ കമ്മിറ്റി നല്‍കുന്ന സൂചന. നവംബര്‍ പകുതിയോടെ ഓസ്‌ട്രേലിയന്‍ പര്യടനമുള്ളതിനാലാണ് ഇത്. തിരുവനന്തപുരത്തേത് അഞ്ചാം ഏകദിനമാണ്.
ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. റിഷഭ് പന്ത് ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമിലെത്തിയേക്കും. മധ്യനിരയില്‍ പുതിയ പരീക്ഷണമായിരിക്കും റിഷഭ്. ദിനേശ് കാര്‍ത്തികിനായിരിക്കും സ്ഥാനം നഷ്ടപ്പെടുക. കോഹ്‌ലിക്കു വേണ്ടി മനീഷ് പാണ്ഡെയായിരിക്കും പുറത്താവുക.
വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ ക്രിസ് ഗയ്ല്‍, കീരന്‍ പോളാഡ്, ഡ്വയ്ന്‍ ബ്രാവൊ തുടങ്ങിയ പ്രമുഖ കളിക്കാരൊന്നുമില്ല.

Latest News