Wednesday , October   17, 2018
Wednesday , October   17, 2018

അറബിയിൽ വഴികാട്ടാൻ അർജന്റീനക്കൊപ്പം ക്രൗൺ

ഭാര്യക്കും മകൾക്കുമൊപ്പം ക്രിസ്റ്റ്യൻ ക്രൗൺ

ജിദ്ദ - സൂപ്പർ ക്ലാസിക്കൊ ടൂർണമെന്റിനായി അർജന്റീനയിൽ നിന്ന് 17 മാധ്യമ പ്രവർത്തകർ സൗദി അറേബ്യയിലെത്തി. അവർക്ക് നേതൃത്വം നൽകുന്നത് ക്രിസ്റ്റ്യൻ ക്രൗണും ഭാര്യയുമാണ്. അറബിക്, സ്പാനിഷ് ഉൾപ്പെടെ നിരവധി ഭാഷകൾ സംസാരിക്കാനറിയുന്ന ക്രിസ്റ്റ്യൻ ക്രൗണായിരിക്കും ജിദ്ദയിലും റിയാദിലുമെത്തുന്ന വിദേശ മാധ്യമ പ്രവർത്തകർക്ക് വഴികാട്ടിയാവുക. ഇരു നഗരങ്ങളിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മാധ്യമ പ്രവർത്തകരുടെ സന്ദർശനത്തിനും അദ്ദേഹം ഗൈഡായി പ്രവർത്തിക്കും. 
ക്രിസ്റ്റ്യന്റെ ഭാര്യ അറബ് ഭക്ഷണ രീതികളിൽ പ്രവീണയാണ്. അർജന്റീന രുചിയോടെ കളിക്കാർക്കായി അവർ കബ്‌സ തയാറാക്കി. 
 

Latest News