Tuesday , May   21, 2019
Tuesday , May   21, 2019

മൊബൈൽ കടകളിൽ  നിയമ ലംഘനങ്ങൾ

റിയാദിലെ മൊബൈൽ ഫോൺ കടയിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു. 

റിയാദ്- വിവിധ പ്രവിശ്യകളിലെ മൊബൈൽ ഫോൺ കടകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ച് ഒമ്പതു മാസത്തിനിടെ നടത്തിയ റെയ്ഡുകളിൽ രണ്ടായിരത്തിലേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി. ജനുവരി ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ നടത്തിയ പരിശോധനകളിൽ 2,314 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1,843 എണ്ണം സൗദിവൽക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ടവയും 471 എണ്ണം മറ്റു നിയമ ലംഘനങ്ങളുമാണ്. നിയമ ലംഘനങ്ങൾക്ക് 1,783 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. ഇക്കാലയളവിൽ മൊബൈൽ ഫോൺ കടകളിൽ ആകെ 54,935 ഫീൽഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ 52,607 സ്ഥാപനങ്ങൾ സൗദിവൽക്കരണവും മറ്റു നിയമങ്ങളും പൂർണമായും പാലിച്ചതായി ബോധ്യപ്പെട്ടു. 2,328 സ്ഥപാനങ്ങൾ നിയമങ്ങൾ പാലിച്ചില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. 

Tags

Latest News