രസകരമായ കള്ളൻ വേഷവുമായി ബിജു മേനോൻ വീണ്ടും. ബിജുവിന്റെ പുതിയ ചിത്രമായ ആനക്കള്ളന്റെ ട്രെയിലർ പുറത്ത്. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സിദ്ദിഖ്, സായ്കുമാർ, സുധീർ കരമന, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരൻ, ജനാർദനൻ, ദേവൻ, അനിൽ മുരളി, ബിന്ദു പണിക്കർ, പ്രിയങ്ക തുടങ്ങിയവരും വേഷമിടുന്നു. ഹിറ്റ് കോമഡി മേക്കർ ഉദയ കൃഷ്ണന്റേതാണ് തിരക്കഥ. സപ്ത തരംഗ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ ഹരിനാരായണൻ രാജീവ് ആലുങ്കൽ എന്നിവരുടെ ഗാനങ്ങൾക്ക് നാദിർഷ ഈണം പകരുന്നു. ആൽബിയാണ് ഛായാഗ്രഹണം.