Tuesday , May   21, 2019
Tuesday , May   21, 2019

വൈഡ് റിലീസിനൊരുങ്ങി കായകുളം കൊച്ചുണ്ണി 

ആരാധകർ കാത്തിരിക്കുന്ന നിവിൻ പോളിയുടെ ബിഗ് ബജറ്റ് ചിത്രം ഒക്ടോബർ 11ന് തീയേറ്ററുകളിലെത്തും. കേരളത്തിൽ മാത്രം 300 സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച് വൈഡ് റിലീസിനാണ് നിർമാതാക്കളുടെ തയാറെടുപ്പ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലുള്ള കായംകുളം കൊച്ചുണ്ണിയും തീയേറ്ററുകളിലെത്തും. കൊച്ചുണ്ണിയായി നിവിൻ പൊളി എത്തുമ്പോൾ സുഹൃത്തായ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ എത്തുന്നു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. അതിഥി താരമായെത്തുന്ന മോഹൻലാൽ ചിത്രം തന്നെ കവർന്നെടുക്കുമോയെന്ന ആശങ്കയിലാണ് നിവിൻ പോളി ആരാധകർ. എസ്രയിലൂടെ മലയാളികൾക്ക് സുപരിചിതയായ പ്രിയ ആനന്ദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബോബി സഞ്ജയ് ടീമാണ്. ഗോകുലം പിക്‌ചേഴ്‌സിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം. 45 കോടി മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിൽ പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ അഭിനയിച്ചു. കഴിഞ്ഞ മാസം മുംബൈയിൽ ചിത്രത്തിന്റെ പ്രിവ്യു പ്രദർശനമുണ്ടായിരുന്നു. 
 

Latest News