Wednesday , October   17, 2018
Wednesday , October   17, 2018

മറന്നുവോ നീയെൻ...

മറന്നുവോ നീയെന്നിലെ അഭിനേതാക്കളും അണിയറക്കാരും

 സാൻ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഹ്രസ്വചിത്രമാണ് 'മറന്നുവോ നീയെൻ'

കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന ഈ കാലത്തു പരസ്പര ധാരണയും കെട്ടുറപ്പുമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രദ്ധിക്കുകയും,'കാലം'എന്ന പ്രതിഭാസത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ഒരു ചെറു കുടുംബത്തിന്റെ കഥയാണ് 'മറന്നുവോ നീയെൻ' എന്ന ഹ്രസ്വചിത്രം. 2016ൽ ഗൾഫ് മേഖലയിലെ ആദ്യ ഹിന്ദി ചിത്രമായ 'ആകർഷിത്'നു ശേഷം ശരവൺ മഹേശ്വർ തിരക്കഥയും സംഭാഷണവും ഗാനരചനയും സംഗീതവും നൽകി സംവിധാനം നിർവഹിക്കുന്നചിത്രത്തിന്റെ ദൈർഘ്യം 30മിനിറ്റ്.
ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ സംഗീത് ശ്രീശൻ. നായികയായി അഞ്ജു പാർവതിയും. പ്രശാന്ത് പയ്യന്നൂർ, തനൂജ പ്രശാന്ത്, ഡെൻസൺ പോൾ, ബേബി, അഥർവ്, മാസ്റ്റർ നവനീത്, മാസ്റ്റർ നിക്ഷിത് എന്നിവർ അഭിനയിക്കുന്നു. 
ശ്രേയ ശശീന്ദ്രൻ എന്ന പുതുമുഖ ഗായികയാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 'മറന്നുവോ നീയെൻ കൺമണിയേ' എന്ന ഗാനം ഈ ചിത്രത്തിലെ അനിവാര്യ ഘടകമാണ്. 
ഡബ്ബിംഗ്, മിക്‌സിംഗ്, മാസ്റ്ററിംഗ് രതീഷ് റോയ് (സിയാന സ്റ്റുഡിയോ ഷാർജ). എഡിറ്റിംഗ്, ഛായാഗ്രഹണം രഞ്ജിത്ത് രാമകൃഷ്ണൻ, നിശ്ചല ഛായാഗ്രഹണം സഞ്ജു ചെറുവത്താണി, കലാസംവിധാനം ടി. അമിൻരാജ്, സഹസംവിധാനം ഹരി കുപ്പം എന്നിവരാണ് നിർവഹിക്കുന്നത്. യു.എ.ഇയിലെ വിവിധയിടങ്ങളിൽ പൂർത്തീകരിച്ച ഈ ചിത്രം ഈ മാസം റിലീസ് ചെയ്യും. 

Latest News