Friday , December   14, 2018
Friday , December   14, 2018

ഷുഹൈബ് വധം: സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ 

കണ്ണൂർ - ഏറെ കോളിളക്കം സൃഷ്ടിച്ച എടയന്നൂർ ഷുഹൈബ് വധക്കേസിൽ സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു. എടയന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പ്രശാന്തനെയാണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷുഹൈബ് വധത്തിലെ ഗൂഢാലോചന കേസിൽ മുഖ്യ പ്രതിയാണ് പ്രശാന്തൻ. 
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യസൂത്രധാരനായ പ്രശാന്തൻ മട്ടന്നൂരിൽ തന്നെ ഉണ്ടായിട്ടും പോലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കം നടത്തിയിരുന്നു. 
ഷുഹൈബ് വധക്കേസിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സമർപ്പിച്ച ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. നേരത്തെ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാ ന സർക്കാർ സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഈ സാഹചര്യത്തിലാണ് ഷുഹൈബിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
 

Latest News