Sunday , June   16, 2019
Sunday , June   16, 2019

പേരിന്റെ പൊരുളിലുമുണ്ട് പെരുമ

പരിഷ്‌കാരം മൂത്ത് ആളുകൾ അപരിഷ്‌കൃതരായി തീരുന്ന കാലമാണിത്. അതുകൊണ്ടു തന്നെ ലളിതമായ പേരുകളോട് നമുക്കിന്ന് പുച്ഛമാണ്. കടിച്ചാൽ പൊട്ടാത്ത പേരുകളോടാണ് പുതിയകാലത്ത് ഏവർക്കും പ്രിയം. മുമ്പ് പേരുകൾക്കുണ്ടായിരുന്ന സൗമ്യതയും ശാന്തതയും ഇപ്പോൾ നഷ്ടപ്പെടുകയാണ്. വെടിച്ചില്ലുപോലെ പൊട്ടിച്ചിതറുന്ന പേരുകളോടാണ് ആളുകൾക്കിന്ന് കമ്പം. പേരുകേട്ട് നടുങ്ങി എന്നൊക്കെ പറയാറില്ലേ? എത്ര ശരി! 

ഒരു പേരിൽ എന്തിരിക്കുന്നു എന്നു ചോദിച്ച മഹാന്റെ മഹത്വം കുറച്ചു കാണുകയല്ല. പക്ഷെ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അങ്ങനെ നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്നവയാണോ പേരുകൾ എന്ന്? പേരിന് ഒരു പ്രാധാന്യവും ഇല്ലെന്ന് പറയാൻ നമുക്ക് കഴിയുമോ? പേരില്ലാത്ത ഒരാളെ, വസ്തുവിനെ, സ്ഥാപനത്തെ, നാടിനെ നമുക്കാർക്കെങ്കിലും സങ്കൽപ്പിക്കാനാവുമാ? തീർച്ചയായും ഇല്ല. കാരണം പേരുകൾ ഒരു ഐഡന്റിറ്റിയാണ്. ഒന്നിനെ മറ്റൊന്നിൽ നിന്നും വേർതിരിക്കാനും തിരിച്ചറിയാനുമുള്ള ഉപാധിയുടെ പേരാണ്, പേര്!. ഊരും പേരുമില്ലാത്തവൻ എന്ന് സമൂഹം ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഒരു നല്ല അർഥത്തിലല്ല എന്ന് നമുക്ക് ഊഹിക്കാമല്ലൊ. അപ്പോൾ, പേര് വളരെ അത്യാവശ്യമായ ഒരു സംഗതി തന്നെയാണ്. കൃത്യമായ ഒരു പേരില്ലെങ്കിൽ നമ്മൾ ചുറ്റിപ്പോവും, തീർച്ച. 
എന്തും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ കഴിയുന്ന ഈ ലോകത്ത് പേരുകൾ നമുക്കങ്ങനെ സ്വതന്ത്രമായി തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഞാനും നിങ്ങളും വഹിക്കുന്ന പേരുകൾ നമ്മൾ തെരഞ്ഞെടുത്തതല്ല എന്ന കാര്യം ഉറപ്പല്ലേ? തിരിച്ചറിവില്ലാത്ത കുഞ്ഞുനാളിലാണ് നമുക്കൊക്കെ പേരുകൾ പതിച്ചു കിട്ടുന്നത്. അതു നൽകുന്നതാകട്ടെ മുതിർന്നവർ അവരുടെ ഇഷ്ടപ്രകാരവും. നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അവിടെ ഒട്ടും പ്രസക്തിയില്ല തന്നെ. അർഥമറിഞ്ഞോ അറിയാതെയോ മുതി ർന്നവരിടുന്ന പേരുകൾ വളർന്നു വരുമ്പോൾ ചിലർക്കെങ്കിലും അനർഥമായി തീരുന്നതും കാണാം. സർവ ദുർഗുണങ്ങളും കാട്ടുന്നവൻ സുഗുണനും എല്ലാ രംഗങ്ങളിലും തോറ്റുതൊപ്പിയിടുന്നവൻ വിജയനും തൊട്ടു കണ്ണെഴുതാൻ പാകത്തിൽ കറുത്തവൾ പൗർണമിയും നിലാവുപോലെ വെളുത്തവൾ രജനിയുമായി തീരുന്നത് അങ്ങനെയാണ്.
കുഞ്ഞുപിറക്കുന്നതിന് മുമ്പു തന്നെ പേരുതേടി മത്സരിക്കുന്ന മാതാപിതാക്കളുടെ കാലമാണിത്. കുഞ്ഞിന് പേരിടുന്നത് അച്ഛന്റെ അവകാശമാണെ ന്നും അതല്ല അമ്മയുടേതാണെന്നുമുള്ള തർക്കങ്ങളും ഉണ്ടാകാറുണ്ട്. ഇതിനൊരു കോംപ്രമൈസ് എന്ന നിലയിലാണ് അച്ഛന്റെയും അമ്മയുടെയും പേ രുകളിലെ ആദ്യാക്ഷരങ്ങൾ ചേർത്ത് മക്കൾക്ക് പേരിടുന്ന സമ്പ്രദായം തുടങ്ങിയത്. അങ്ങനെ ജിതേഷിന്റെയും ഷജ്‌നയുടെയും മകൾ ജിഷയും ഷാജഹാന്റെയും ജിൻഷയുടെയും മകൻ ഷാജിയുമായി. പക്ഷെ, ഇതേ ശാഠ്യം നാ ഥന്റെയും യമുനയുടെയും കാര്യത്തിലായാലോ? അല്ലെങ്കിൽ പുരുഷോത്തമ്മന്റെയും ലിസിയുടെയും മക്കൾക്ക് പേരിടുമ്പൊഴായാലോ? പണികിട്ടിയതു തന്നെ. അല്ലേ?
പരിഷ്‌കാരം മൂത്ത് ആളുകൾ അപരിഷ്‌കൃതരായി തീരുന്ന കാലമാണിത്. അതുകൊണ്ടു തന്നെ ലളിതമായ പേരുകളോട് നമുക്കിന്ന് പുച്ഛമാണ്. ക ടിച്ചാൽ പൊട്ടാത്ത പേരുകളോടാണ് പുതിയകാലത്ത് ഏവർക്കും പ്രിയം. മു മ്പ് പേരുകൾക്കുണ്ടായിരുന്ന സൗമ്യതയും ശാന്തതയും ഇപ്പോൾ നഷ്ടപ്പെടുകയാണ്. വെടിച്ചില്ലുപോലെ പൊട്ടിച്ചിതറുന്ന പേരുകളോടാണ് ആളുകൾക്കി ന്ന് കമ്പം. പേരുകേട്ട് നടുങ്ങി എന്നൊക്കെ പറയാറില്ലേ? എത്ര ശരി! ഇതാ പുതിയ കാലത്തെ ചില സാമ്പിൾ പേരുകൾ...ഡാഷ്, റിറിൻ, നൈട്രോ, ട്രവാ ൾ, ബിട്രുൺ, ക്രോബ്, ഗോറിയ, അൾട്രാ, ജിൻഡ...കൊച്ചിയിലെ ഒരു മലയാ ളി കുടുംബത്തിലെ ഇരട്ടക്കുട്ടികൾക്ക് ഈയിടെയിട്ട പേരുകൾ-ഡിം!ഡും!
പുതിയ പേരു വരുത്തിവച്ച ഒരു വിനയുടെ കഥകൂടി പറയാം. വിവാഹ മോതിരം മാറുന്ന ചടങ്ങാണ് രംഗം. വരന്റെ പാർട്ടിക്കൊപ്പം വന്ന ഒരു മുത്തച്ഛൻ വിവാഹപ്പെണ്ണിനോട് എന്തോ പറയുന്നതിനിടെ കുഴഞ്ഞു വീണു. ഡോ ക്ടറെത്തി പരിശോധിച്ചിട്ട് പറഞ്ഞു-പേടിക്കാനൊന്നുമില്ല. പെട്ടെന്ന് എന്തോ സ്‌ട്രെയിൻ എടുത്തപ്പോൾ വന്ന ക്ഷീണമാണ്. അതുടനെ മാറിക്കൊള്ളും. അ   ല്പം കഴിഞ്ഞ് ഉണർന്ന മുത്തച്ഛനോട് ഡോക്ടർ ചോദിച്ചു-എന്തുപറ്റി അമ്മാ വാ...പെട്ടെന്ന് സ്‌ട്രെയിൻ വല്ലതുമെടുത്തോ? അപ്പോൾ അദ്ദേഹത്തിന്റെ മറുപടി-എടുത്തു ഡോക്ടർ. ഞാനാ പുതുപ്പെണ്ണിന്റെ പേരൊന്ന് പറയാൻ ശ്രമിച്ചതാ...
പേരുകളിലെ പ്രസിദ്ധമായ ഒരിനമാണ് ഇരട്ടപ്പേരുകൾ. നമ്മളിൽ പലർ ക്കും ഇത്തരം ഇരട്ടപ്പേരുകൾ ഉണ്ടെന്നോർക്കുക. നാമോരോരുത്തരും ചെയ്യു ന്ന വിശേഷ പ്രവൃത്തിയെ ആധാരമാക്കി മറ്റുള്ളവർ ചാർത്തി നൽകുന്ന അം ഗീകാരങ്ങളാണ് ഇത്തരം പേരുകൾ. ഇതാ ചില ഉദാഹരണങ്ങൾ...ഓന്ത്(ഇടക്കിടെ അഭിപ്രായം മാറ്റുന്നവൻ) കാക്ക (ക്ഷണിക്കാത്തിടത്ത് വലിഞ്ഞു കയറി ചെല്ലുന്നയാൾ) കത്തി (സംസാരിച്ച് ബോറടിപ്പിക്കുന്നവൻ) നാരദൻ(ഏഷണി കൂട്ടുന്നയാൾ)ആകാശവാണി (ഒരു കാര്യം എല്ലായിടത്തും പരത്തുന്ന ആൾ) വെടിക്കാരൻ (പൊലിമയോടെ ഇല്ലാക്കഥകൾ പറയുന്നവൻ)..
ഇരട്ടപ്പേര് ഒരിക്കൽ വീണാൽ പിന്നെ അതു മാറ്റുക അത്ര എളുപ്പമല്ല. ഇരട്ടപ്പേര് മാറ്റാൻ ശ്രമിച്ച് പുലിവാലു പിടിച്ച ഒരാളുടെ കഥ പറയാം. കക്ഷിയുടെ പേര്-കുമാരൻ. ചെരുപ്പ് കച്ചവടമായിരുന്നു തൊഴിൽ. നാട്ടുകാർ അദ്ദേഹത്തിന് കനിഞ്ഞു നൽകിയ പേര്-ചെരുപ്പു കുമാരൻ! സ്‌നേഹം കൂടുമ്പോ ൾ ചിലർ ചെരുപ്പേ എന്നു ചുരുക്കി വിളിക്കാനും തുടങ്ങി. പാവം കുമാരന് സഹികെട്ടു. അങ്ങനെയിരിക്കെ ചെരുപ്പു കച്ചവടം പൊളിഞ്ഞ് കുമാരന് കട പൂട്ടേണ്ടി വന്നു. എങ്കിലും അദ്ദേഹത്തിന് സന്തോഷമായി. ഇനിയാരും തന്നെ ചെരുപ്പു കുമാരൻ എന്നു വിളിക്കില്ലല്ലോ എന്നാശ്വസിക്കുകയും ചെയ്തു. താ മസിയാതെ അദ്ദേഹം ഒരു വൈദ്യശാല ആരംഭിച്ചു. പക്ഷെ, നാട്ടുകാരുണ്ടോ വിടുന്നു  അവർ പുതിയൊരു പേര് അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു -ചെരുപ്പു കുമാരൻ വൈദ്യർ!
പേരുമായി ബന്ധപ്പെട്ട ഒരു നമ്പൂതിരി ഫലിതം പറയാം. ഏതാനും വർ ഷങ്ങൾക്ക് മുമ്പാണ്. വടക്കു നിന്നും വന്ന ഒരു നമ്പൂതിരി എറണാകുളം നഗരത്തിലൂടെ ബസിൽ സഞ്ചരിക്കുകയാണ്. അപ്പോൾ അദ്ദേഹത്തെ അതിശയിപ്പിച്ച ഒരു സംഭവമുണ്ടായി. ആളുകൾ ടിക്കറ്റ് എടുക്കുന്നത് ഇങ്ങനെയായിരുന്നു-ഒരു പത്മ, ഒരു സരിത, ഒരു ഷേണായി, ഒരു മേനക. കണ്ടക്ടർ ടിക്കറ്റു ചോദിച്ചു വന്നപ്പോൾ നല്ല ഗമയിൽ തന്നെ അദ്ദേഹം പറഞ്ഞു-ഒരു നാരായണൻ നമ്പൂതിരി! 
ഇനി ചിലർക്ക് വേറൊരിനം പേരുകളുണ്ട്. സ്വന്തം പേരിലുപരി തങ്ങൾ വസിക്കുന്ന സ്ഥലപ്പേരുകളിലാണ് അവർ അറിയപ്പെടുക. തകഴി എന്നു പറയുമ്പോൾ അതൊരു സ്ഥലപ്പേരു മാത്രമല്ല, കയറും, രണ്ടിടങ്ങഴിയും എഴുതി വിഖ്യാതനായ ശിവശങ്കരപ്പിള്ള എന്നൊരു കഥാകാരനെ കൂടി അതോർമിപ്പിക്കുന്നുണ്ട്. മലയാറ്റൂർ എന്നു പറയുമ്പോൾ അത് വേരുകളും യന്ത്രവും എഴുതിയ മലയാറ്റൂർ രാമകൃഷ്ണൻ കൂടിയാണെന്ന് നമുക്കറിയാം. കാനം അല്ലെങ്കിൽ ചെന്നിത്തല അല്ലെങ്കിൽ പിണറായി എന്നു പറയുമ്പൊഴേ നമുക്ക് ആ ളെ പിടികിട്ടുകയായി. സിനിമാക്കാരനായിരുന്ന സുകുമാരൻ നായരെ അറി യാത്തവരോട് തിക്കുറിശ്ശി എന്നു പറഞ്ഞാൽ ആ നിമിഷം ആളെ മനസിലാ കും. അടൂർ, നെടുമുടി, ജഗതി, കൊട്ടാരക്കര, കുതിരവട്ടം എന്നീ സ്ഥലപ്പേരുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് മലയാള സിനിമയിലെ മഹാരഥൻമാരാണെന്ന് ആർക്കാണറിയാത്തത്?
പേരുകൾ ഏതാനും അക്ഷരങ്ങളിൽ ചുരുങ്ങിപ്പോയവരുണ്ട്. പക്ഷെ, ത ങ്ങൾ വിഹരിക്കുന്ന മേഖലകളിൽ പ്രതിഭകൊണ്ട് പ്രശസ്തരാണവർ. പ്രഥമ ജ്ഞാനപീഠം ജേതാവായ കവി ശങ്കരക്കുറുപ്പ് പൊതുവെ അറിയപ്പെട്ടിരുന്നത് ജീ എന്ന ഒറ്റ അക്ഷരത്തിലാണല്ലൊ! സാഹിത്യ ലോകത്ത് വെറുതെ പി എന്നു പറഞ്ഞാൽ അത് കവി കുഞ്ഞിരാമൻ നായരാണ് എന്ന് എല്ലാവർക്കുമറി യാം. എസ്.കെ, കെ.ടി, എം.ടി, വികെഎൻ, ഒഎൻവി, കെഇഎൻ എന്നു പറഞ്ഞാലും ഒരുമാതിരിപ്പെട്ടവർക്കൊക്കെ ആളുകളെ പിടികിട്ടും. രാഷ്ട്രീയ രം ഗത്താണെങ്കിൽ സിഎച്ച്, എകെജി, പികെവി, ഇഎംഎസ്, വിഎസ് എന്നൊ ക്കെ സൂചിപ്പിച്ചാൽ മാത്രം മതി ആളാരാണെന്നു മനസിലാകാൻ. 
സ്വന്തം പേരുപേക്ഷിച്ച് മറ്റു പേരുകൾ സ്വീകരിക്കുന്ന ചിലരുണ്ട്. എഴുത്തുകാർക്കിത് തൂലികാനാമമാണ്. കെ.ശ്രീകുമാർ എന്ന സാഹിത്യ നിരൂപക നെ നമ്മളിൽ എത്രപേർക്കറിയാം? അറിയണമെങ്കിൽ ആഷാമേനോൻ എന്നു പറയണം. ഉറൂബ് എന്ന പേരിനു പിന്നിൽ ഒളിഞ്ഞിരുന്ന മഹാൻ പിസി കുട്ടികൃഷ്ണൻ ആയിരുന്നല്ലൊ. പി സച്ചിദാനന്ദൻ എന്ന എഴുത്തുകാരനെ അറിയാ ത്തവർക്ക് ആനന്ദ് എന്നുപറഞ്ഞാൽ എളുപ്പം പിടികിട്ടും. ബാലസാഹിത്യകാരനായിരുന്ന മാധവൻനായരെ ആരാണറിയുക? പക്ഷെ, മാലി എന്നു സൂചിപ്പിച്ചാൽ പെട്ടെന്നറിയാം. ലീലാനമ്പൂതിരിപ്പാടാണ് സുമംഗല എന്ന തൂലികാ നാമത്തിൽ എഴുതുന്ന ബാലസാഹിത്യകാരി. തോപ്പിൽഭാസി തന്റെ പ്രസിദ്ധമായ ചില ആദ്യകാല നാടകങ്ങൾ എഴുതിയിരുന്നത് സോമൻ എന്ന അപര നാമത്തിലായിരുന്നു. കോവിലൻ, നന്തനാർ, പാറപ്പുറത്ത് തുടങ്ങി തൂലികാ നാമങ്ങൾക്ക് ഉദാഹരണങ്ങൾ ഇനിയും ഒരുപാടു പറയാൻ കഴിയും.ഇനി മറ്റൊരുതരം പേരുകൾ നോക്കാം. അവർ പുരുഷൻമാരാണ്. പ ക്ഷെ, അറിയപ്പെടുന്നത് സ്ത്രീ നാമങ്ങളിലും! മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേ നോൻ എന്ന എഴുത്തുകാരനെ തിരിച്ചറിയാൻ വിലാസിനി എന്നു പറയേണ്ടതുണ്ട്. കൊല്ലം തുളസി എന്ന സിനിമാനടനെ പെണ്ണാണ് എന്ന് തെറ്റിദ്ധരിച്ചവർ ഏറെയായിരുന്നു. കുഞ്ചാക്കോയുടെ ആദ്യകാല സിനിമകളിലൊന്നായ റെബേക്കയ്ക്ക് സംഗീതം നിർവഹിച്ച മോളി, എന്ന സ്ത്രീനാമത്തിന് പിറകി ൽ യഥാർഥത്തിൽ ഒളിഞ്ഞിരുന്നത് പ്രസിദ്ധ സംഗീത സംവിധായകനായ കെ.രാഘവൻ മാസ്റ്ററായിരുന്നു!
വേറൊരുകൂട്ടം പേരുകളുണ്ട്-ഓമനപ്പേരുകൾ!ചെല്ലപ്പേരുകൾ എന്നും  അവ അറിയപ്പെടുന്നു. ചിറയിൻകീഴ് അബ്ദുൾഖാദർ എന്ന പേര് വിസ്തരിച്ച് പറഞ്ഞിട്ടും ആളെ തിരിച്ചറിയാത്തവർക്ക് അദ്ദേഹത്തിന്റെ ഓമനപ്പേരായ പ്രേംനസീർ എന്നു മാത്രം പറഞ്ഞു കൊടുത്താൽ മതിയല്ലൊ! മുൻ മുഖ്യമ ന്ത്രി ഉമ്മൻചാണ്ടിക്ക് കുഞ്ഞൂഞ്ഞ് എന്നൊരു ഓമനപ്പേരുള്ളതായി നമുക്കൊ ക്കെ അറിയാവുന്ന കാര്യമാണ്. ഗായകൻ എംജി ശ്രീകുമാറിന്റെ ചെല്ലപ്പേര് ശ്രീക്കുട്ടൻ എന്നാണെന്ന് പ്രസിദ്ധമാണല്ലൊ. ജഗതിശ്രീകുമാറിനെ അമ്പിളി എന്ന ഓമനപ്പേരിലാണ് അടുപ്പമുള്ളവർ വിളിക്കുന്നത്. നടൻ വിജയരാഘവ നും സംഗീത സംവിധായകൻ എം ജയചന്ദ്രനും കവി വയലാർ രാമവർമയ് ക്കും കുട്ടൻ എന്ന ഒരേ ഓമനപ്പേരാണുള്ളത്. 
ഇന്നുള്ളവർക്ക് രസകരമായി തോന്നുന്ന ചില പഴയകാല പേരുകളിതാ ...ചപ്പില, കൂതാടി, ഇടിയൻ, കൊറുമ്പി, താച്ചി, വെള്ളില, ചോമ്പൻ, ചെമ്പരത്തി, കുങ്കൻ, വടുകൻ, കറുപ്പൻ...ഇന്നത്തെ കുട്ടികൾക്ക് നമ്മൾ ഈ പേരുക ൾ നൽകിയാലോ? അവർ സർക്കാർ ഗസറ്റിൽ പരസ്യം ചെയ്ത് പേരുതന്നെ മാറ്റിക്കളയും! അതു കട്ടായം!
ഇനി കേൾക്കുമ്പോൾ അതിശയം തോന്നുന്ന ചില സ്ഥലപ്പേരുകൾ പ റയാം-പാതാളം, ചൂണ്ടി, കൈത, നരകം, ഉറി, പാൽക്കാച്ചി, കുറ്റി, വടം, കൊമ്പ്, തോണ്ടി, കൈനാട്ടി, കുഴൽ, ഉരൽ, തൊട്ടി, തൊട്ടിൽ...
കോട്ടയത്ത,് നാഗമ്പടത്തു നിന്നും കുമരകത്തേക്കു പോകുന്ന ബസിൽ ചിലപ്പൊഴെങ്കിലും ചിലർ ഇങ്ങനെ പറയുന്നതു കേൾക്കാം-നിന്റെ പരിപ്പ് ഞാനെടുക്കും. അതുകേട്ട് ബസിൽ അടിപിടി നടക്കുകയാണ് എന്നാരും ധരിക്കുകയും പേടിക്കുകയും ഒന്നും വേണ്ട. പരിപ്പ് എന്ന സ്ഥലത്തേക്കുള്ള നിന്റെ ടിക്കറ്റ് ഞാൻ എടുത്തോളാം എന്ന് ഒരാൾ തന്റെ കൂട്ടുകാരനോട് പറയുന്നതാണിത്.
അടുത്തൊരു ദിവസം കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോകാൻ ബസിൽ കയറിയതാണ്. കൂടെ സീറ്റിലിരുന്ന സഹയാത്രകനോട് വെറുതെ കുശ ലം ചോദിച്ചു-എങ്ങോട്ടാ?
ചുടലയിലേക്ക്! എടുത്തടിച്ചതു പോലെ അയാളുടെ മറുപടി. അതുകേട്ട് എനിക്കാകെ വിഷമമായി. ചോദിച്ചത് ഇഷ്ടപ്പെടാത്തതു കൊണ്ടായിരിക്കണം അയാൾ അങ്ങനെ മറുപടി പറഞ്ഞത് എന്നു കരുതി മിണ്ടാതിരുന്നു. അ പരിചിതനോട് മിണ്ടാൻ പോയതിന് ഞാൻ എന്നെ തന്നെ പഴിപറയുകയും ചെയ്തു. കണ്ടക്ടർ ടിക്കറ്റു നൽകാൻ വന്നപ്പോൾ അയാൾ പറഞ്ഞു-ഒരു ചുടല. ഞാൻ ഒട്ടൊരു അത്ഭുതത്തോടെ അയാളെ നോക്കി. പിന്നെയാണ് കാര്യമെനിക്ക് പിടികിട്ടിയത്. തളിപ്പറമ്പിനടുത്ത് ചുടല എന്ന പേരിൽ ഒരു സ്ഥലം ശരിക്കും ഉള്ളതാണ്!. 
അങ്ങനെ നിസ്സാരം എന്നു നാം കരുതുന്ന പേരുകളിൽ എന്തെല്ലാമിരിക്കുന്നു! 

       
 

Latest News