Monday , December   10, 2018
Monday , December   10, 2018

ഓഹരി ഇടിവ്  നിക്ഷേപകരെ തളർത്തി 


സെപ്റ്റംബറിൽ ഓഹരി വിപണിക്ക് നേരിട്ട തിരിച്ചടി നിക്ഷേപകരെ സാമ്പത്തികമായി തളർത്തി. ഒറ്റ മാസം പതിനാല് ട്രില്യൺ ഡോളറാണ് വിപണി മൂല്യത്തിൽ ഇല്ലാതായത്. ബോംബെ സെൻസെക്‌സ് 2417 പോയിൻറ്റും നിഫ്റ്റി 754 പോയിൻറ്റും നാലാഴ്ച്ചക്കിടയിൽ ഇടിഞ്ഞു. പ്രമുഖ ഇൻഡക്‌സുകൾ ആറ് ശതമാനത്തിൽ അധികം ഒറ്റ മാസം താഴ്ന്നു. മുൻനിര ഓഹരികളിൽ മാത്രമല്ല, മധ്യ നിര ഓഹരികൾക്കും കനത്ത തിരിച്ചടി നേരിട്ടത് പ്രാദേശിക ഇടപാടുകാരെ പിരിമുറുക്കത്തിലാക്കി. സ്‌മോൾ ക്യാപ് ഇൻഡക്‌സ് 16 ശതമാനവും മിഡ് ക്യാപ് 13 ശതമാനവും സെപ്റ്റംബറിൽ ഇടിഞ്ഞു. 2008 ന് ശേഷം ഇത്ര കനത്ത തകർച്ച സൂചികകൾക്ക്  ആദ്യമാണ്.
റിയാൽറ്റി, ഇൻഫ്രാസ്ട്രക്ചർ, പവർ, ബാങ്കിംഗ്, ഐ.ടി, ടെലികോം ഇൻഡക്‌സുകൾക്ക് പിന്നിട്ട വാരം തിരിച്ചടി നേരിട്ടു. യെസ് ബാങ്ക് ഓഹരി വില 19 ശതമാനം ഇടിഞ്ഞ് 183 രൂപയായി. സെപ്റ്റംബറിൽ മൊത്തം 47 ശതമാനം ഇടിവാണ് യെസ് ബാങ്കിന് നേരിട്ടത്. ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില പത്ത് ശതമാനം കുറഞ്ഞ് 223 രൂപയായി. ഒരുമാസത്തിനിടയിൽ 19 ശതമാനം ഇടിവ്. എം ആന്റ് എം പത്ത് ശതമാനം നഷ്ടത്തിൽ 860  രൂപയിലുമാണ്.
അതേസമയം ടാറ്റ കൺസൾട്ടൻസി സർവീസസ് 3.84 ശതമാനം ഉയർന്ന് 2,184  രൂപയായി. റിലയൻസ് ഇൻഡസ്ട്രീസ് മൂന്ന് ശതമാനം ഉയർന്ന് 1258 രൂപയായി. ഇൻഫോസീസ് 727 രൂപയായും ആക്‌സിസ് ബാങ്ക് 612 ലും എച്ച് ഡി എഫ് സി 2005 രൂപയിലുമാണ്.
നിഫ്റ്റി 212 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. 11,103 വരെ കയറി നിഫ്റ്റി വിൽപ്പന തരംഗത്തിൽ മുൻവാരം സൂചിപ്പിച്ച 10,866 ലെ താങ്ങും തകർത്ത് 10,850 വരെ ഇടിഞ്ഞു. വാരാന്ത്യം സൂചിക 10,930 പോയിൻറ്റിലാണ്. ഈ വാരം നിഫ്റ്റിക്ക് ആദ്യ താങ്ങ് 10,819 ലാണ്. ആദ്യ താങ്ങ് നിലനിർത്തിയാൽ 11,07211,211 ലേയ്ക്ക് മുന്നേറാൻ സൂചിക ശ്രമം നടത്താം. അതേ സമയം ആ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 10,70810,455  ലേയ്ക്ക് സാങ്കേതിക പരീക്ഷണങ്ങൾ തുടരാം. 
ബോബൈ സെൻസെക്‌സ് കഴിഞ്ഞവാരം 614 പോയിൻറ്റ് നഷ്ടത്തിലാണ്. ഉയർന്ന നിലവാരമായ 36,735 പോയിന്റിൽ നിന്നുള്ള തകർച്ചയിൽ സൂചിക 35,986 വരെ ഇടിഞ്ഞു. മുൻവാരം സൂചിപ്പിച്ച 36,962 ലെ സപ്പോർട്ട് തകർച്ചയിൽ വിപണിക്ക് നിലനിർത്താനായത് ക്ലോസിങ് വേളയിൽ തിരിച്ചു വരവ് അവസരം നൽകികൊണ്ട് സൂചികയെ 36,227 ലേക്ക് ഉയർത്തി. ഈ വാരം ആദ്യ പ്രതിരോധം 36,646 ലാണ്. ഇത് മറികടന്നാൽ 37,065 നെ വിപണി ലക്ഷ്യമാക്കും. സെൻസെക്‌സിന് 35,89735, 567 ലും താങ്ങുണ്ട്. വിപണിയുടെ 50 ഡി എം ഏ 37,584 പോയിൻറ്റിലും 200 ഡി എം ഏ 35,356 ലുമാണ്. താൽക്കാലികമായി സൂചിക ഈ റേഞ്ചിൽ സഞ്ചരിക്കാം. 
ഗാന്ധി ജയന്തിയായതിനാൽ നാളെ ഇന്ത്യൻ വിപണി അവധിയാണ്. ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങുമെങ്കിലും അവധിക്ക് ശേഷം ഒരു പുൾ ബാക്ക് റാലിക്ക് വിപണി ശ്രമം നടത്താം. ഏഷ്യൻ വിപണികളിൽ നിന്നുള്ള അനുകൂല വാർത്തകൾ ഈ അവസരത്തിൽ ബുൾ ഇടപാടുകാരിൽ ആവേശമുളവാക്കാം. 
വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 3713 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ 8437 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. സെപ്റ്റംബറിൽ വിദേശ നിക്ഷേപകർ 21,000 കോടിയുടെ നാലു മാസത്തിനിടയിൽ അവർ നടത്തിയ ഏറ്റവും ശക്തമായ വിൽപ്പനയാണിത്.
ഓഗസ്റ്റിൽ മൊത്തം 5,200 കോടി രൂപയും ജൂലൈയിൽ 2,300 കോടി രൂപയും അവർ പിൻവലിച്ചു. 
ഫോറെക്‌സ് മാർക്കറ്റിൽ യു.എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 72.18 ൽ നിന്ന് 72.55 ലേയ്ക്ക് നീങ്ങി. ഈവാരം രൂപയ്ക്ക് 72.78 ലും 72.96 ലും പ്രതിരോധമുണ്ട്. കരുത്ത് നേടാൻ ശ്രമിച്ചാൽ 72.23 ലേയ്ക്കും 71.80 ലേയ്ക്കും നീങ്ങാം.


     
 

Latest News