Saturday , December   15, 2018
Saturday , December   15, 2018

ഫെലിപ്പെ മാസ റിയാദില്‍ പറക്കും

ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ ഫെലിപ്പെ മാസ റിയാദിന്റെ തെരുവുകളിലൂടെ പറക്കും. ഡിസംബര്‍ 15 നായിരിക്കും മാസ റിയാദിലെത്തുക. റിയാദിലെ പൗരാണിക കേന്ദ്രമായ അല്‍ദിരയയിലൂടെയാവും മുപ്പത്തേഴുകാരന്‍ കാറോടിക്കുക. ഫോര്‍മുല ഇ-യില്‍ സൗദിയുടെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. ഫോര്‍മുല ഇ-യില്‍ ഈ സീസണിലെ 13 റെയ്‌സുകളില്‍ ആദ്യത്തേതായിരിക്കും റിയാദിലേത്. മാസ ഫോര്‍മുല വണ്‍ വിട്ട് ഈയിടെയാണ് വളര്‍ന്നുവരുന്ന ഫോര്‍മുല ഇ-യുടെ ഭാഗമായത്.
 

Latest News