Wednesday , October   17, 2018
Wednesday , October   17, 2018

ഹോളിഫീല്‍ഡ് ജിദ്ദയില്‍

വെള്ളിയാഴ്ച ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന വേള്‍ഡ് ബോക്‌സിംഗ് സൂപ്പര്‍ സീരീസ് ഫൈനലിനായി മുന്‍ ഹെവിവെയ്റ്റ് ബബോക്‌സിംഗ് ചാമ്പ്യന്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ് ജിദ്ദയിലെത്തി. ജോര്‍ജ് ഗ്രോവ്‌സും കാലം സ്മിത്തും തമ്മിലാണ് 12 റൗണ്ട്  മത്സരം വെള്ളിയാഴ്ച അരങ്ങേറുക. സൂപ്പര്‍ മിഡില്‍വെയ്റ്റില്‍ അലി ട്രോഫിക്കു വേണ്ടിയാണ് ഇവര്‍ പോരാടുക. ഡബ്ല്യു.ഡബ്ല്യു.ഇ മത്സരങ്ങള്‍ക്ക് ഏതാനും മാസം മുമ്പ് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം വേദിയായിരുന്നു. 
വെളളിയാഴ്ചത്തെ പോരാട്ടത്തില്‍ ഗ്രോവ്‌സിന് ഡബ്ല്യു.ബി.എ സൂപ്പര്‍ വേള്‍ഡ് കിരീടം നിലനിര്‍ത്തണം.  നിക്കി ഹോള്‍സ്‌കന്‍, എറിക് സ്‌കോഗ്‌ലന്റ് എന്നിവരെ തോല്‍പിച്ചാണ് കാലം സ്മിത്ത് ഫൈനലില്‍ സ്ഥാനം പിടിച്ചത്.
 

Latest News