Thursday , October   18, 2018
Thursday , October   18, 2018

ആധാര്‍ വിധി മോഡി സര്‍ക്കാരിന്റെ വിജയമെന്ന് ബി.ജെ.പി

ന്യൂദല്‍ഹി- ആധാര്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പാവങ്ങള്‍ക്ക് അനുകൂലമായ മോഡി സര്‍ക്കാരിന്റെ വന്‍വിജയമാണെന്ന് ബി.ജെ.പി അവകാശപ്പെട്ടു. ആധാര്‍ സ്വകാര്യത ലംഘിക്കുന്നില്ലെന്നാണ് ഭരണഘടനാ സാധുത ഉറപ്പുവരുത്തി സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് ഭരണകക്ഷിയുടെ മുഖത്തേറ്റ അടിയാണെന്ന കോണ്‍ഗ്രസിന്റെ വാദം അദ്ദേഹം തള്ളി. യഥാര്‍ഥത്തില്‍ സുപ്രീം കോടതി പ്രതിപക്ഷത്തെയാണ് തുറന്നു കാണിച്ചിരിക്കുന്നതെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.
ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനാണ് മോഡി സര്‍ക്കാര്‍ ആധാര്‍ നടപ്പിലാക്കിയതെന്നും കോണ്‍ഗ്രസ് മധ്യവര്‍ഗത്തെയാണ് അനുകൂലിക്കുന്നതെന്നും സംബിത് പത്ര പറഞ്ഞു. ആധാറിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാന്‍ ഇതാണ് കാരണം. ആധാര്‍ സുരക്ഷിതമാണെന്നാണ് പരമോന്നത നീതിപീഠം വ്യക്തമാക്കിയിരിക്കുന്നത്. ആധാര്‍ പാവങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ടെന്നും കോടതി വ്യക്തമാക്കയിട്ടുണ്ട്-ബി.ജെ.പി വക്താവ് പറഞ്ഞു. പാര്‍ട്ടിയുടെ ഐ.ടി സെല്ലും സുപ്രീം കോടതി വിധി ബി.ജെ.പിയുടെ വിജയമാണെന്ന് അവകാശപ്പെട്ടു.

 

Latest News