അബുദാബി- യു.എ.ഇ പൗരന്മാര്ക്ക് ഇനി പരാഗ്വെയില്‍ വിസയില്ലാതെ പ്രവേശിക്കാം. ഇതിനായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
യു.എ.ഇ വിദേശ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്, പരാഗ്വെ വിദേശമന്ത്രി ലൂയിസ് കാസ്റ്റിഗ്ലിയോനി എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്. ന്യൂയോര്‍ക്കില്‍ യു.എന്‍ പപൊതുസഭാ സമ്മേളനത്തിനിടെയാണ് ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്.
157 രാജ്യങ്ങളില്‍ യു.എ.ഇ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യു.എ.ഇ പാസ്പോര്‍ട്ട് ലോകത്തെ ശക്തമായ ഒമ്പതാമത്തെ പാസ്പോര്‍ട്ടായി അംഗീകാരം നേടി. പരാഗ്വെയുമായി കരാര്‍ ഒപ്പിട്ടതോടെ 158 രാജ്യങ്ങളായി ഇത് മാറി.