Tuesday , February   19, 2019
Tuesday , February   19, 2019

സന്ദര്‍ശകരുടെ എണ്ണത്തില്‍ ദുബായിക്ക് വീണ്ടും നാലാം സ്ഥാനം

ദുബായ്- ലോകത്ത് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന നഗരങ്ങളില്‍ നാലാം സ്ഥാനം ദുബായിക്ക്. കഴിഞ്ഞ നാല് വര്‍ഷമായി ഈ സ്ഥാനത്ത് തുടരുകയാണ് ദുബായ്. ബാങ്കോക്കാണ് ഒന്നാം സ്ഥാനത്ത്. ലണ്ടന്‍, പാരീസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
കഴിഞ്ഞവര്‍ഷം 15.8 ദശലക്ഷംസന്ദര്‍ശകരാണു ദുബായില്‍ തങ്ങിയത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.5% വര്‍ധന രേഖപ്പെടുത്തിയതായും മാസ്റ്റര്‍ കാര്‍ഡ്‌സ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് സൂചികയില്‍ പറയുന്നു.  
സന്ദര്‍ശകര്‍ കൂടുതല്‍ ദിവസം തങ്ങുന്ന ലോകനഗരങ്ങളില്‍ ഒന്നാം സ്ഥാനവും ദുബായ്ക്കാണ്. 2970 കോടി ഡോളറാണ് ഇതുവഴിയുള്ള വരുമാനം.
സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, കുലാലംപൂര്‍ തുടങ്ങിയ നഗരങ്ങളാണ് ദുബായിക്ക് ശേഷം വരുന്നത്.

Latest News