Sunday , June   16, 2019
Sunday , June   16, 2019

വരുന്നു, അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകൾ

ഇഹ്‌സാൻ ജാഫ്‌രി വധക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ സാക്ഷിയായിരുന്ന സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ മോഡിക്കെതിരെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ധൈര്യം കാണിച്ചു. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടി ഉറച്ച നിലപാടെടുത്ത ഭട്ട് ഭരണാധികാരികളെ തനിക്ക് ഭയമില്ലെന്ന് ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹം നൽകേണ്ടിവന്ന വില കനത്തതാണ്. ഭട്ടിനെതിരെ കള്ളക്കേസുകൾ അനേകം. നാനാവതി കമ്മീഷനു മുമ്പാകെ പല തവണ ഹാജരായ അദ്ദേഹത്തെ അസന്ദിഗ്ധമായി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നു എന്ന കാരണത്താൽ പിരിച്ചുവിട്ടു. കാരണം ആ സമയത്ത് അദ്ദേഹം കമ്മീഷന് മുമ്പിൽ മൊഴി നൽകുകയായിരുന്നു. പെൻഷനും മറ്റാനുകൂല്യങ്ങളും നിഷേധിച്ചു. അനധികൃത നിർമാണമെന്ന് പറഞ്ഞ് വീടിന്റെ ഒരു ഭാഗം പൊളിച്ചു. സുരക്ഷാ ഭീഷണി ഉണ്ടായിട്ടും പോലീസ് കാവൽ പിൻവലിച്ചു.

പോലീസിനെയും ജുഡീഷ്യറിയെയും വ്യക്തിവിരോധം തീർക്കാൻ ഉപയോഗിക്കുന്ന കാലമാണിത്. ഗാന്ധിജിയുടെ ഈ വാക്കുകൾ ഇന്ന് പ്രസക്തമാവുന്നു. 'നിരാശ തോന്നുമ്പോൾ ചരിത്രത്തിൽ എങ്ങനെയാണ് സത്യവും സ്‌നേഹവും എപ്പോഴും വിജയം നേടിയതെന്ന് ഞാൻ ചിന്തിക്കും. സ്വേഛാധിപതികളും കൊലയാളികളും ഒരു കാലത്ത് അജയ്യരാണെന്ന് തോന്നും. പക്ഷേ, അവസാനം അവർ വീഴുക തന്നെ ചെയ്യും.
ഭരണ തലപ്പത്തുള്ളവരുടെ കണ്ണിലെ കരടായ ഉദ്യോഗസ്ഥരെ ഭരണ സ്വാധീനമുപയോഗിച്ചോ വ്യാജ കേസുകളിൽ കുടുക്കിയോ തളച്ചിടുന്നത് രാജ്യത്ത് പതിവ് സംഭവമായിരിക്കുന്നു. ഈ ഗണത്തിൽ ഒടുവിലത്തേതാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരായ ഗുജറാത്ത് പോലീസിന്റെ നടപടി. 
ഒരു അഭിഭാഷകനെ ക്രിമിനൽ കേസിൽ കുടുക്കിയെന്ന 22 വർഷം കുറയാത്ത കേസുമായി ബന്ധപ്പെട്ടാണ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി വിഭാഗം അറസ്റ്റ് ചെയ്തത്. ഡി.സി. പി ആയിരുന്നപ്പോൾ ബസ്‌കന്ദയിൽ അഭിഭാഷകനെതിരെ വ്യാജ നാർകോട്ടിക് കേസ് ചമച്ചുവെന്നാണ് ചാർജ്. ഗുജറാത്ത് വംശഹത്യയിലെ ഹിന്ദുത്വത്തിന്റെ ഭീകര മുഖം തുറന്നുകാട്ടിയ ഉദ്യോഗസ്ഥനും കടുത്ത മോഡി വിമർശകനുമാണ് സഞ്ജീവ് ഭട്ട്. ഇതാണ് ഭരണകൂടം അദ്ദേഹത്തെ വേട്ടയാടുന്നതിന് പിന്നിലെന്നും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
രണ്ട് പതിറ്റാണ്ടിലധികം പഴക്കമുള്ള കേസ് തപ്പിയെടുത്ത് ഭട്ടിനെതിരെ പ്രയോഗിക്കുന്നതിനു പിന്നിൽ നീതിതാൽപര്യത്തേക്കാൾ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ഐ.ഐ.ടി ബോംബെയിൽ പഠനം കഴിഞ്ഞ് ഉയർന്ന റാങ്കോടെ ഐ.പി.എസ് നേടിയ ഭട്ട് ഗുജറാത്ത് വംശഹത്യയുടെ ഇരുണ്ട നാളുകളിൽ നിയമവാഴ്ച ഉയർത്തിപ്പിടിച്ച ഏതാനും പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ്. വംശഹത്യക്കായി തെരുവിലിറങ്ങിയ അക്രമി സംഘങ്ങൾക്ക് ഗുജറാത്തിലെ നരേന്ദ്ര മോഡി സർക്കാരിന്റെ പിന്തുണയുണ്ടായിരുന്നതായി ചൂണ്ടിക്കാട്ടിയ ഉത്തരവാദപ്പെട്ട പോലീസുകാരനാണ് സഞ്ജീവ് ഭട്ട്. അദ്ദേഹം അക്കാലത്ത് ഇന്റലിജൻസ് ബ്യൂറോക്കും മറ്റും അയച്ചിരുന്ന വസ്തുനിഷ്ഠമായ റിപ്പോർട്ടുകൾ അന്വേഷണ കമ്മീഷനുകൾക്കും കോടതികൾക്കും വിലപ്പെട്ട രേഖകളായിട്ടുണ്ട്.
ഇഹ്‌സാൻ ജാഫ്‌രി വധക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ സാക്ഷിയായിരുന്ന സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ മോഡിക്കെതിരെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ധൈര്യം കാണിച്ചു. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടി ഉറച്ച നിലപാടെടുത്ത ഭട്ട് ഭരണാധികാരികളെ തനിക്ക് ഭയമില്ലെന്ന് ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹം നൽകേണ്ടിവന്ന വില കനത്തതാണ്. ഭട്ടിനെതിരെ കള്ളക്കേസുകൾ അനേകം. നാനാവതി കമ്മീഷനു മുമ്പാകെ പല തവണ ഹാജരായ അദ്ദേഹത്തെ അസന്ദിഗ്ധമായി ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നു എന്ന കാരണത്താൽ പിരിച്ചുവിട്ടു. കാരണം ആ സമയത്ത് അദ്ദേഹം കമ്മീഷന് മുമ്പിൽ മൊഴി നൽകുകയായിരുന്നു. പെൻഷനും മറ്റാനുകൂല്യങ്ങളും നിഷേധിച്ചു. അനധികൃത നിർമാണമെന്ന് പറഞ്ഞ് വീടിന്റെ ഒരു ഭാഗം പൊളിച്ചു. സുരക്ഷാഭീഷണി ഉണ്ടായിട്ടും പോലീസ് കാവൽ പിൻവലിച്ചു. ഇതൊക്കെയായിട്ടും മോഡിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ് ഗൗരവമുള്ളതാകുന്നത്.
ബി.ജെ.പി സർക്കാരിന്റെ പൂർണ പിന്തുണ കൊണ്ടാണ് 2002 ൽ ഹിന്ദുത്വവാദികൾ വ്യാപകമായി അഴിഞ്ഞാടാനും നൂറുകണക്കിന് നിരപരാധികൾ കൊല്ലപ്പെടാനും ഇടയാക്കിയതെന്ന് അന്ന് ഗുജറാത്ത് പോലീസിന്റെ തലപ്പത്ത് സേവനമനുഷ്ഠിക്കവേ ലോകത്തോട് വിളിച്ചുപറഞ്ഞ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്തിൽ ഹിന്ദുത്വ ഭീകരർ അഴിഞ്ഞാടിക്കൊണ്ടിരിക്കേ 2002 ഫെബ്രുവരി 27 ന് അന്നത്തെ മുഖ്യമന്ത്രി മോഡിയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ സഞ്ജീവ് ഭട്ടും പങ്കെടുത്തിരുന്നു. കലാപം ധിറുതിപിടിച്ച് നിയന്ത്രണ വിധേയമാക്കേണ്ടതില്ലെന്ന നിർദേശമാണ് യോഗത്തിൽ മോഡി ഉദ്യോഗസ്ഥർക്ക് നൽകിയതെന്നാണ് ഭട്ടിന്റെ വെളിപ്പെടുത്തൽ.
'ഹിന്ദുക്കൾ ഗോധ്ര കൂട്ടക്കൊലയിലുള്ള രോഷപ്രകടനം നടത്തുകയാണ്. ഹിന്ദുക്കൾ ഒരു പാഠം പഠിക്കട്ടെയെന്നായിരുന്നു' മോഡി പറഞ്ഞതത്രേ. ഇക്കാര്യങ്ങളെല്ലാം 2011 ഏപ്രിൽ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി വർഷങ്ങളായി ഗുജറാത്തിലെ സംഘപരിവാർ ഭരണകൂടം അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഈ യോഗത്തിൽ താൻ പങ്കെടുത്തതായും കലാപം അമർച്ച ചെയ്യരുതെന്ന് മോഡി പറഞ്ഞതായി വ്യാജ മൊഴി നൽകാൻ സഞ്ജീവ് ഭട്ട് തന്നെ നിർബന്ധിച്ചുവെന്നും കാണിച്ച് ഭട്ടിന്റെ കീഴിൽ ജോലി ചെയ്തിരുന്ന കെ.ഡി. പാന്ഥ് എന്ന കോൺസ്റ്റബിൾ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ 2011 ൽ ഗുജറാത്ത് പോലീസ്, ഭട്ടിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഭട്ടിനെ കുടുക്കാൻ വ്യാജ ഹരജിയാണ് പാന്ഥെയുടേതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഗുൽബർഗ് കൂട്ടക്കൊലക്കേസ് വിധി നരേന്ദ്ര മോഡി തെറ്റായി വ്യാഖ്യാനിച്ചപ്പോൾ അതിനെതിരെയും സഞ്ജീവ് ഭട്ട് ശക്തമായി രംഗത്തു വന്നു. പ്രസ്തുത കേസിൽ മോഡിക്കെതിരെയും കലാപത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്കിയ ജാഫ്രി സമർപ്പിച്ച ഹരജിയിൽ മോഡിക്കെതിരെ നടപടിയെടുക്കാൻ വിസമ്മതിക്കുകയും കേസിൽ തീരുമാനമെടുക്കാനുള്ള അധികാരം മജിസ്‌ട്രേട്ട് കോടതിക്ക് നൽകുകയുമായിരുന്നു സുപ്രീം കോടതി വിധി. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ തെറ്റാണെന്നും താൻ നിരപരാധിയാണെന്നുമാണ് കോടതി വിധിച്ചതെന്നുമായിരുന്നു മോഡിയുടെ വ്യാഖ്യാനം. ഇതിനെതിരെ സഞ്ജീവ് ഭട്ട് മോഡിക്കെഴുതിയ തുറന്ന കത്തിൽ താങ്കൾ നിരപരാധിയാണെന്ന് വിധിയിൽ ഒരിടത്തും പറഞ്ഞിട്ടില്ല, ഇരകൾക്ക് നീതി ലഭിക്കുന്നതിനുള്ള ദിശ കാണിച്ചുകൊടുക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
ബി.ജെ.പിയുടെ സൈബർ വിങ് പടച്ചുവിടുന്ന നുണകളെയും വിദ്വേഷ പ്രാരണങ്ങളെയും തുറന്നുകാട്ടാനുള്ള ഭട്ടിന്റെ വിമർശനങ്ങൾക്ക് നോട്ട് നിരോധനം, മുന്നൊരുക്കമില്ലാത്ത ജി.എസ്.ടി തുടങ്ങി സർക്കാരിന്റെ തെറ്റായ നടപടികളും വിഷയീഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയെയും ഭട്ട് പരിഹസിച്ചിരുന്നു. ഭട്ടിന്റെ മൂർച്ചയേറിയ വിമർശനങ്ങൾ ബി.ജെ.പി - സംഘ്പരിവാറിനെയും വല്ലാതെ അലോസരപ്പെടുത്താറുണ്ട്.
സംഘ്പരിവാർ സർക്കാരുകൾ ഹിന്ദുത്വം അടിച്ചേൽപിക്കാൻ സന്നദ്ധതയുള്ളവരെയാണ് ഉദ്യോഗസ്ഥ മേധാവികളായി നിയമിക്കുന്നത്. ഗുജറാത്തിൽ മോഡി മുഖ്യമന്ത്രിയായി അധികാരമേറ്റതിനെ തുടർന്ന് നിയമിതനായ എൻ.കെ. അമിൻ, ടി.എ. വെരോട്ട് തുടങ്ങിയ മിക്ക പോലീസ് ഉദ്യോഗസ്ഥരും ഇത്തരക്കാരായിരുന്നു. ഇവരെ വെച്ചാണ് പിന്നീട് സംസ്ഥാനത്ത് വ്യാപകമായി വ്യാജ ഏറ്റുമുട്ടൽ നടത്തിയത്. തങ്ങളുടെ വലയിൽ വീഴാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ ഏത് വിധേനയും സംഘ്പരിവാർ നിശ്ശബ്ദരാക്കും. മാലേഗാവ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് ഹിന്ദു തീവ്രവാദികളാണെന്ന് കണ്ടെത്തുകയും കേസിൽ സത്യസന്ധമായ നടപടിക്ക് സന്നദ്ധമാവുകയും ചെയ്ത മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കാർക്കരെയുടെ അനുഭവം മുമ്പിലുണ്ട്. കാർക്കരെയുടെ മരണത്തിനുത്തരവാദികൾ ഹിന്ദുത്വ ഭീകരനാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ജനങ്ങളിൽ നല്ലൊരു പങ്കും. കാർക്കരക്കെതിരെ നീണ്ട അതേ ഹസ്തങ്ങൾ തന്നെയല്ലേ സഞ്ജീവ് ഭട്ടിനെ കൽത്തുറങ്കിൽ തളച്ചിട്ടു നിശ്ശബ്ദനാക്കാൻ കരുക്കൾ നീക്കുന്നതും?
 

Latest News