Saturday , December   15, 2018
Saturday , December   15, 2018

കസേര കളി തുടരുന്നു, മാത്യൂസും പുറത്ത്

ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ആഞ്ചലൊ മാത്യൂസിനെ പുറത്താക്കി. പകരം ദിനേശ് ചണ്ടിമാലിനെ നായകനായി നിശ്ചയിച്ചു. മാത്യൂസിന്റെ കീഴില്‍ ഏഷ്യാ കപ്പില്‍ ശ്രീലങ്ക ഗ്രൂപ്പ ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. 10 മാസം മുമ്പാണ് മാത്യൂസ് വീണ്ടും ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്.
ശ്രീലങ്കയുടെ ടെസ്റ്റ് ക്യാപ്റ്റനാണ് ചണ്ടിമാല്‍. എന്നാല്‍ ഏകദിനങ്ങളില്‍ ചണ്ടിമാല്‍ ഫോമിലായിരുന്നില്ല. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഉപുല്‍ തരംഗ, ലസിത് മലിംഗ, ചമാര കപുഗെദേര, തിസര പെരേര എന്നിവരെയെല്ലാം ഏകദിന ടീമിന്റെ ക്യാപ്റ്റനാക്കിയിരുന്നു. എന്നിട്ടും 2017 മുതല്‍ കളിച്ച 40 ഏകദിനങ്ങളില്‍ മുപ്പതും ശ്രീലങ്ക തോറ്റു. മാത്യൂസ് 2013 മുതല്‍ 2017 വരെ ക്യാപ്റ്റനായിരുന്നു. സിംബാബവെയോട് തോറ്റ ശേഷം രാജി വെച്ചതായിരുന്നു. ടീം തുടര്‍ന്നും മെച്ചപ്പെടാതിരുന്നതോടെയാണ് വീണ്ടും ക്യാപ്റ്റനായത്. ലോകകപ്പ് ആസന്നമായിരിക്കെ ടീം വലിയ നേതൃത്വ പ്രതിസന്ധിയാണ് നേരിടുന്നത്. 
 

Latest News