Tuesday , February   19, 2019
Tuesday , February   19, 2019

മലയാളവും മലയാളി ഭക്ഷണവും കടുകട്ടി -ജലജ് സാക്‌സേന

മലയാളവും മലയാളി ഭക്ഷണവും കടുകട്ടിയാണെന്ന് കേരളാ ക്രിക്കറ്റ് ടീമിലെ അതിഥി താരം ജലജ് സാക്‌സേന. ഞാനൊരു വെജിറ്റേറിയന്‍ മാത്രമല്ല, ദാല്‍-റൊട്ടിക്കാരനാണ്. തിരുവനന്തപുരത്ത് നല്ല വെജിറ്റേറിയന്‍ ഹോട്ടല്‍ ഉണ്ടായിട്ടു പോലും അതിനാല്‍ ഭക്ഷണം വലിയ പ്രയാസമാണ്. തിരുവനന്തപുരത്തെ ഒരു നോര്‍ത് ഇന്ത്യന്‍ ഹോട്ടലാണ് ഇപ്പോള്‍ ആശ്രയം. മലയാളം ഭാഷയും അതുപോലെ മനസ്സിലാക്കാന്‍ പ്രയാസമാണ്. എന്നാല്‍ കേരളത്തിന്റെ പ്രകൃതിഭംഗിക്ക് നൂറു മാര്‍ക്കാണെന്ന് ഇന്‍ഡോര്‍ സ്വദേശി പറയുന്നു. 
രണ്ടു വര്‍ഷം മുമ്പാണ് കേരളത്തിന്റെ അതിഥി താരമായി മുപ്പത്തിരണ്ടുകാരന്‍ ചേര്‍ന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ രണ്ടു കളിയില്‍ ഏഴ് വിക്കറ്റെടുത്തു. ഓപണറായും തിളങ്ങുന്നു. കേരളാ ടീമിലെ മികച്ച പ്രകടനം ജലജിന് ഇന്ത്യ എ ടീമില്‍ സ്ഥാനം നേടിക്കൊടുത്തു. 
 

Latest News