Saturday , December   15, 2018
Saturday , December   15, 2018

ആരാണ് ബെസ്റ്റ്? ഇന്നറിയാം, ക്രിസ്റ്റ്യാനൊ പങ്കെടുക്കില്ല

പോയ സീസണിലെ മികച്ച കളിക്കാര്‍ക്കും പരിശീലകര്‍ക്കും ടീമുമൊക്കെ ഏതാണെന്ന് ഫിഫ ഇന്ന് പ്രഖ്യാപിക്കും. ഫിഫ ദ ബെസ്റ്റ് അവാര്‍ഡ് ചടങ്ങ് ലണ്ടനില്‍ തിങ്കളാഴ്ച സൗദി സമയം രാത്രി ഒമ്പതരയോടെ ആരംഭിക്കും. 
മികച്ച പുരുഷ താരം, വനിതാ താരം, പുരുഷ ടീമിന്റെ കോച്ച്, വനിതാ ടീമിന്റെ കോച്ച്, ഗോള്‍കീപ്പര്‍, മികച്ച ഗോള്‍, ഫെയര്‍പ്ലേ ബഹുമതി, മികച്ച ആരാധകന്‍, വേള്‍ഡ് ഇലവന്‍ എന്നിവയാണ് പ്രഖ്യാപിക്കുക. ജൂലൈയില്‍ 41 കളിക്കാരെ പ്രഖ്യാപിച്ചാണ് പ്രക്രിയ ആരംഭിച്ചത്. സെപ്റ്റംബര്‍ മൂന്നിന് മൂന്നു പേര്‍ വീതമുള്ള അവസാന ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. വേള്‍ഡ് ഇലവനിലേക്കായി 55 കളിക്കാരെയാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 
മികച്ച പുരുഷ താരത്തിനുള്ള പട്ടികയില്‍ ലിയണല്‍ മെസ്സി ഇല്ലെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. ഒരു പതിറ്റാണ്ടിനിടയിലാദ്യമായി മെസ്സിയോ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയോ അല്ലാത്ത ഒരാള്‍ അവാര്‍ഡ് നേടാനും സാധ്യതയേറെയാണ്. ക്രൊയേഷ്യയുടെ ലൂക്ക മോദ്‌റിച്ചിന് ബഹുമതി കിട്ടുമെന്നാണ് കരുതുന്നത്. അവാര്‍ഡിന് പരിഗണിക്കപ്പെടുന്നില്ലെങ്കിലും മെസ്സി ചടങ്ങില്‍ പങ്കെടുക്കും. എന്നാല്‍ ക്രിസ്റ്റ്യാനൊ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
 

Latest News