Tuesday , February   19, 2019
Tuesday , February   19, 2019

യു.എ.ഇയിലേക്ക് സന്ദര്‍ശക പ്രവാഹം

സുരക്ഷിത നഗരമെന്ന ബഹുമതി അബുദാബിക്ക് തിലകച്ചാര്‍ത്ത്

അബുദാബി - ലോകത്തെ പ്രധാന ടൂറിസ്റ്റ് ലക്ഷ്യങ്ങളില്‍ ഒന്നായി മാറിയ യു.എ.ഇയിലേക്ക് സന്ദര്‍ശകരുടെ പ്രവാഹം. ഈ വേനല്‍ക്കാലത്ത് അബുദാബിയിലെത്തിയ സന്ദര്‍ശകരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡ്- അഞ്ചു ലക്ഷം. സന്ദര്‍ശകരില്‍ കൂടുതലും അമേരിക്കയില്‍നിന്നാണ്.
ഓഗസ്റ്റില്‍ എമിറേറ്റിലെ ഹോട്ടലുകളില്‍ താമസിച്ച അതിഥികളുടെ എണ്ണത്തില്‍ മാത്രം 10.5 ശതമാനം വര്‍ധന. കഴിഞ്ഞ എട്ടു മാസത്തെ കണക്കനുസരിച്ച് ഹോട്ടലിലെ താമസക്കാരില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 5.8 ശതമാനം വര്‍ധനയുണ്ട്. അതായത് 33 ലക്ഷം.
ഓഗസ്റ്റില്‍ അബുദാബിയിലെ 162 ഹോട്ടലുകളിലായി 4,77,606 സന്ദര്‍ശകരാണ് താമസിച്ചത്. 2007നെക്കാള്‍ 45,000 പേരുടെ വര്‍ധനയുണ്ട്. ജര്‍മനയില്‍നിന്നുള്ളവരൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണം കൂടി.
വേനല്‍കാലത്ത് അബുദാബിയിലെത്തിയ സന്ദര്‍ശകരില്‍ അമേരിക്കക്കാര്‍ക്കാണ് മുന്‍തൂക്കം. 35 ശതമാനമാണ് വര്‍ധന. 24 ശതമാനവുമായി സൗദികളും 22 ശതമാനവുമായി ഇന്ത്യക്കാരും തൊട്ടുപിന്നിലുണ്ട്. ഓഗസ്റ്റില്‍ മാത്രം അബുദാബിയിലെത്തിയ ചൈനക്കാരുടെ എണ്ണത്തില്‍  ഒന്‍പതു ശതമാനവും മൊത്തത്തില്‍ 13 ശതമാനവും വര്‍ധനയുണ്ട്.

ലോകത്തെ ഏറ്റവും സുരക്ഷിത നഗരമെന്ന ബഹുമതി കൂടി ലഭിച്ചിരിക്കുകയാണ് അബുദാബിക്ക്. ഇതോടെ കൂടുതല്‍ സന്ദര്‍ശകര്‍ യു.എ.ഇ ലക്ഷ്യമാക്കിയെത്തുമെന്നാണ് പ്രതീക്ഷ.

 

Latest News