Tuesday , February   19, 2019
Tuesday , February   19, 2019

സ്വകാര്യ സംഭാഷണം റെക്കോഡ് ചെയ്യാമോ... യു.എ.ഇയില്‍ പണി പാളും

ദുബായ്- നിങ്ങള്‍ക്ക് ഒരാള്‍ കുറച്ചു പണം തരാനുണ്ട്. പല തവണ ഒഴികഴിവുകള്‍ പറഞ്ഞു. ഒടുവില്‍ ഫോണ്‍ വിളിച്ചപ്പോള്‍ അയാള്‍ ഒരു അവധി പറഞ്ഞു. ഒരു ഉറപ്പിനായി അത് ഫോണില്‍ റെക്കോഡ് ചെയ്തു, പിന്നീട് മധ്യസ്ഥര്‍ക്ക് മുമ്പിലോ കോടതിയിലോ പോയാല്‍ എന്തു സംഭവിക്കും. തെളിവെന്ന് കരുതി സൂക്ഷിച്ച ഓഡിയോ റെക്കോര്‍ഡ് ചിലപ്പോള്‍ വില്ലനാകും. നിങ്ങള്‍ക്ക് ജയിലിലേക്ക് വഴിതുറക്കും.
വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ അനുമതിയില്ലാതെ റെക്കോഡ് ചെയ്ത് സൂക്ഷിക്കുന്നത് യു.എ.ഇയില്‍ കുറ്റകരമാണ്. ജയില്‍ ശിക്ഷയോ പിഴയോ കിട്ടാം. ഫെഡറല്‍ നിയമത്തിലെ 374 ാം വകുപ്പ് ഇക്കാര്യം പ്രതിപാദിക്കുന്നു.
ഇത്തരം ഓഡിയോ ക്ലിപ്പിംഗുകള്‍ വേണ്ടത്ര രേഖകളുടെ പിന്‍ബലമില്ലാതെ കോടതി തെളിവായി സ്വീകരിക്കണമെന്നില്ല. അപ്പോള്‍ റെക്കോര്‍ഡിംഗ് ഓപ്ഷനില്‍ വിരലമര്‍ത്തുംമുമ്പ് ഒരു വട്ടം ചിന്തിക്കൂ....

 

Latest News