Saturday , December   15, 2018
Saturday , December   15, 2018

അച്ഛനെ ദേശീയ കോച്ചാക്കി, കളിക്കില്ലെന്ന് ഓബമെയാംഗ് 

അച്ഛനെ ഗാബോണ്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി നിയമിച്ചതില്‍ ആഴ്‌സനല്‍ സൂപ്പര്‍ താരം പിയറി എമറിക് ഓബമെയാംഗിന് കലിയടങ്ങുന്നില്ല. ഓബമെയാംഗിന്റെ പിതാവ് പിയറി ഓബാം മുന്‍ ഗാബോണ്‍ ക്യാപ്റ്റനാണ്. എന്നാല്‍ പ്രൊഫഷനലിസമില്ലായ്മയാണ് ഗാബോണ്‍ ഫെഡറേഷന്‍ കാണിച്ചതെന്നും ഇനി ഗാബോണിന് കളിക്കാന്‍ താല്‍പര്യമില്ലെന്നും ഓബമെയാംഗ് പ്രഖ്യാപിച്ചു.
എന്റെ പിതാവാണ് കോച്ചെന്ന് നിങ്ങള്‍ ലോകത്തോട് മുഴുവന്‍ പറഞ്ഞു. എന്നാല്‍ പിതാവിനോട് സമ്മതം പോലും ചോദിച്ചില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പോലും ചിന്തിച്ചില്ല. ഇപ്പോള്‍ അദ്ദേഹം രോഗിയാണ്. ആലോചിക്കട്ടെ എന്ന് പറയുമ്പോഴേക്കും പത്രസമ്മേളനം നടത്തി പേര് പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം സപ്പോര്‍ട്ട് സ്റ്റാഫിനെക്കുറിച്ച് പോലും ചര്‍ച്ച ചെയ്തില്ല -ഇരുപത്തൊമ്പതുകാരന്‍ എഴുതി. പിയറി ഓബാം ചികിത്സക്കായി ഇപ്പോള്‍ ലണ്ടനിലാണ് ഉള്ളത്.
 

Latest News