Saturday , December   15, 2018
Saturday , December   15, 2018

ഞങ്ങളെ മറക്കരുത്, കോഹ്‌ലിയോട് ഒ.എന്‍.ജി.സി

ഇന്ത്യയിലെ ഏറ്റവും വലിയ പരസ്യ അംബാസഡറാണ് ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി. ഇരുപതോളം ഉല്‍പന്നങ്ങളുടെ പരസ്യ മോഡലാണ് ഇന്ത്യന്‍ നായകന്‍. ഓഡി കാര്‍ മുതല്‍ വിക്‌സ് വരെയുണ്ട് ഉല്‍പന്നങ്ങളുടെ പട്ടികയില്‍. എന്നാല്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ കോഹ്‌ലി മറക്കുന്നുണ്ടോ? കളിക്കാരെ ജീവനക്കാരായി നിലനിര്‍ത്തുന്നതു കൊണ്ട് വലിയ ഉപകാരമില്ലെന്ന് പറയുന്നത് ഒ.എന്‍.ജി.സി തന്നെയാണ്. 
കോഹ്‌ലി ഉള്‍പ്പെടെ 179 പ്രമുഖ കായിക താരങ്ങള്‍ ഒ.എന്‍.ജി.സി ജീവനക്കാരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇശാന്ത് ശര്‍മ, ഗൗതം ഗംഭീര്‍, മുനാഫ് പട്ടേല്‍, അത്‌ലറ്റിക്‌സില്‍ ഹിമ ദാസ്, എം.ആര്‍. പൂവമ്മ, ഷൂട്ടര്‍ ഹീന സിദ്ദു, ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ എന്നിവരെല്ലാം ഫലത്തില്‍ ഒ.എന്‍.ജി.സിയില്‍ ജോലി ചെയ്യുന്നവരാണ്. ഈ കളിക്കാര്‍ നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും അതു കൊണ്ട് ഒ.എന്‍.ജി.സിക്ക് നേട്ടമില്ലെന്നും അവസരം കിട്ടുമ്പോഴെല്ലാം കമ്പനിയുടെ പേര് പറയണമെന്നുമാണ് ഒ.എന്‍.ജി.സിയുടെ നിലപാട്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനം.
 

Latest News