Thursday , October   18, 2018
Thursday , October   18, 2018

മനാമയില്‍ വെയര്‍ഹൗസിന് തീപ്പിടിച്ചു

മനാമ- ബിലാദ് അല്‍ ഖദീമിലെ കെട്ടിട നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ച വെയര്‍ഹൗസിന് തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചു. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരുന്നു. വെയര്‍ഹൗസിന്റെ ഒരു ഭാഗത്ത് റിപ്പയര്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. പണിക്കാരുടെ അനാസ്ഥയാണ് തീപ്പിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

Latest News