Thursday , October   18, 2018
Thursday , October   18, 2018

ഫ്രാന്‍സിസ് ജോസഫിനെ മനാമയിലെ പ്രവാസി സമൂഹം അനുസ്മരിച്ചു

മനാമ- സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഫ്രാന്‍സിസ് ജോസഫിനെ മലയാളി പ്രവാസി സമൂഹം അനുസ്മരിച്ചു. 71 കാരനായ ഫ്രാന്‍സിസ് ബുധനാഴ്ച കേരളത്തിലാണ് മരിച്ചത്. സെഗായയിലെ കേരള കാത്തലിക് അസോസിയേഷനിലും മനാമയിലും ഇന്ത്യന്‍ ക്ലബിലും അനുസ്മരണ പരിപാടികള്‍ നടന്നു.

നാലു ദശാബ്ദമായി ബഹ്‌റൈനിലുണ്ടായിരുന്ന ഫ്രാന്‍സിസിന്റെ സേവന പ്രവര്‍ത്തനങ്ങളെ പ്രസംഗകര്‍ പ്രകീര്‍ത്തിച്ചുയ സിവില്‍ എന്‍ജിനീയറായിരുന്ന അദ്ദേഹം 1971ലാണ് ബഹ്‌റൈനിലെത്തിയത്. 2014 വരെ ഇവിടെയുണ്ടായിരുന്നു. അഹ്മദ് മന്‍സൂര്‍ അല്‍ ആലി ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.

ബഹ്‌റൈന്‍ ഇന്ത്യന്‍ സ്കൂള്‍, ഇന്ത്യന്‍ അസോസിയേഷനുകളുടെ ഏകോപന സമിതി, ഇന്ത്യന്‍ ക്ലബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍, ബഹ്‌റൈന്‍ എക്‌സ്പാട്രിയറ്റ്‌സ് ഫുട്‌ബോള്‍ ലീഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം മുട്ടടയിലെ ഹോളിക്രോസ് ചര്‍ച്ചിലാണ് അദ്ദേഹത്തിന്റെ അന്ത്യ കര്‍മങ്ങള്‍ നടന്നത്.

 

Latest News