Wednesday , November   21, 2018
Wednesday , November   21, 2018

അബുദാബിയില്‍ നാടക കാലം വരുന്നു

അബുദാബി-ഒന്‍പതാമത് ഭരത് മുരളി നാടകോത്സവം ഡിസംബര്‍ നാലു മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അരങ്ങേറും. കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമാണിത്. ദേശീയ, സംസ്ഥാന പ്രതിഭകളുടെ സംവിധാനത്തിലാണ് ഓരോ നാടകവും അരങ്ങേറുക. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍നിന്നുള്ള സമിതികളും നാടകം അവതരിപ്പിക്കും.

മികച്ച നാടകം, സംവിധായകന്‍, യു.എ.ഇയില്‍ നിന്നുള്ള മികച്ച സംവിധായകന്‍, നടന്‍, നടി, ബാലതാരം, പ്രകാശവിതാനം, പശ്ചാത്തല സംഗീതം, ചമയം, രംഗ സജ്ജീകരണം എന്നിവയ്ക്ക് പുരസ്കാരമുണ്ട്.

ഒരു മണിക്കൂറില്‍ കുറയാത്തതും രണ്ടു മണിക്കൂറില്‍ കൂടാത്തതുമായ നാടകങ്ങളായിരിക്കും മത്സരത്തിന് പരിഗണിക്കുക. അഭിനയിക്കുന്നവര്‍ യു.എ.ഇ റസിഡന്‍സ് വിസയുള്ളവരായിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നാടകസമിതികള്‍ സ്ക്രിപ്റ്റിന്‍റെ രണ്ടു പകര്‍പ്പും നടകത്തിന്‍റെ ഇംഗ്ലീഷിലുള്ള സംക്ഷിപ്ത രൂപവും സഹിതം നവംബര്‍ ഒന്നിനകം കെഎസ്.സി ഓഫീസില്‍ എത്തിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.