Wednesday , September   26, 2018
Wednesday , September   26, 2018

ഖുറയ്യാത്തിൽ സ്വകാര്യ പോളിക്ലിനിക് അടപ്പിച്ചു

ഖുറയ്യാത്ത്- നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ പോളിക്ലിനിക്കും ഡെന്റൽ ക്ലിനിക്കും ഖുറയ്യാത്ത് ആരോഗ്യ വകുപ്പ് അടപ്പിച്ചു. ആരോഗ്യ വകുപ്പ് സംഘം നടത്തിയ പരിശോധനകളിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തിയതാണ് സ്ഥാപനങ്ങൾ അടപ്പിക്കുന്നതിന് കാരണം. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും ആവശ്യത്തിന് നഴ്‌സുമാരും ഇല്ലാത്തതും മെഡിക്കൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സജ്ജീകരിച്ച മുറിയില്ലാത്തതും മെഡിക്കൽ ഫയലുകൾ സൂക്ഷിക്കുന്നതിന് പ്രത്യേക മുറിയില്ലാത്തതും ലാബുകളിൽ വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമല്ലാത്തതുമാണ് സ്ഥാപനങ്ങൾ അടപ്പിക്കുന്നതിന് കാരണമെന്ന് ഖുറയ്യാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു.