Wednesday , November   21, 2018
Wednesday , November   21, 2018

കിളിമഞ്ചാരോയുടെ ഉന്നതങ്ങളില്‍ അബുദാബി പോലീസ്

അബുദാബി പൊലീസ് സംഘം ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതം കീഴടക്കിയപ്പോള്‍.

 

 

അബുദാബി-  ആഫ്രിക്കയിലെ ഏറ്റവും വലിയ പര്‍വതമായ ടാന്‍സാനിയയിലെ കിളിമഞ്ചാരോ അബുദാബി പോലീസ് സംഘം കീഴടക്കി. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പര്‍വതമായ കിളിമഞ്ചാരോയുടെ നെറുകിലെത്തിയ പൊലീസുകാര്‍ യു.എ.ഇയുടെ ദേശീയ പതാകയും ഇയര്‍ ഓഫ് സായിദ് ലോഗോയും നാട്ടി. സമുദ്ര നിരപ്പില്‍നിന്നു 5,895 മീറ്റര്‍ ഉയരമുണ്ടിതിന്. അബുദാബി പൊലീസിലെ ലീഡര്‍ഷിപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സാലിം ഷഹീന്‍ അല്‍ നുഐമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊടുമുടിയിലെത്തിയത്. ശാരീരിക, കായിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സാഹസിക പരിപാടി.