Monday , September   24, 2018
Monday , September   24, 2018

ബോള്‍ട് എവിടെ കളിക്കണം? ഡെല്‍ബോസ്‌ക് പറയുന്നു

ഓസ്‌ട്രേലിയന്‍ ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനായി സൂപ്പര്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട് ഒരു സന്നാഹ മത്സരത്തില്‍ ഇറങ്ങി. 20 മിനിറ്റേ കളിച്ചുള്ളൂ. ഒരു ഗോളടിക്കുന്നതിന് അടുത്തെത്തി. പക്ഷെ പെട്ടെന്ന് തളര്‍ന്നു. പ്രൊഫഷനല്‍ ഫുട്‌ബോളറാവാന്‍ മുപ്പത്തിരണ്ടുകാരന്‍ ഒരുപാട് ദൂരം സഞ്ചരിക്കണമെന്നാണ് കളി കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. എന്നാല്‍ സ്‌പെയിന് യൂറോ കപ്പും ലോകകപ്പും നേടിക്കൊടുത്ത കോച്ച് വിസെന്റെ ഡെല്‍ബോസ്‌കിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
ബോള്‍ടിന് ഫുട്‌ബോളില്‍ ഭാവിയുണ്ടെന്നാണ് ഡെല്‍ബോസ്‌ക് കരുതുന്നത്. എന്നാല്‍ സ്‌ട്രൈക്കറായല്ല, ഡിഫന്ററായാണ് ബോള്‍ട് കളിക്കേണ്ടത്. ബോള്‍ടിന് നല്ല സ്‌പെയ്‌സ് വേണം. പൊടുന്നനെ കൗണ്ടര്‍ അറ്റാക്ക് ചെയ്യുന്ന ടീമുകള്‍ക്ക് ബോള്‍ട് ഗുണം ചെയ്യും. അതിന് ബോള്‍ട് ഫുള്‍ബാക്കായാണ് കളിക്കേണ്ടത്. എന്നാല്‍ ഒരുതവണ 100 മീറ്റര്‍ ഓടുന്നതു പോലെയല്ല ഫുട്‌ബോളിലെ ഫുള്‍ബാക്കെന്ന് ഡെല്‍ബോസ്‌ക് ഓര്‍മിപ്പിച്ചു. ഫുള്‍ബാക്കിന് നിരന്തരം കയറിയിറങ്ങേണ്ടി വരും. നല്ല സ്റ്റാമിന വേണം. ഈ പ്രായത്തില്‍ ഒരു ഫുട്‌ബോളറാവാന്‍ ബോള്‍ടിന് സാധിച്ചാല്‍ അതാവും അയാളുടെ ഏറ്റവും വലിയ നേട്ടമെന്നും ഡെല്‍ബോസ്‌ക് കരുതുന്നു.