Monday , September   24, 2018
Monday , September   24, 2018

ഈ തോല്‍വി നേരത്തെ കണ്ടു -ഗവാസ്‌കര്‍

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരാജയം നിരീക്ഷകര്‍ നേരത്തെ കണ്ടിരുന്നുവെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഒരുക്കമില്ലാതെ ഒരു കാര്യം ചെയ്താല്‍ തോല്‍വിക്കായി ഒരുങ്ങിക്കോളൂ എന്നാണ് ചൊല്ല്. ഒട്ടും ഒരുക്കമില്ലാതെയാണ് ടീം പരമ്പരയെ സമീപിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യം ഇത് സംഭവിച്ചു. അതേ പിഴവ് ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചു. 
ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലിയുടെ പരിചയക്കുറവ് പ്രകടമാണെന്ന് ഗവാസ്‌കര്‍ വിലയിരുത്തി. ഇന്ത്യന്‍ പിച്ചുകളില്‍ എളുപ്പം വിക്കറ്റ് വീഴുന്നതു കണ്ട പരിചയമാണ് കോഹ്‌ലിക്ക്. വിദേശ പിച്ചുകളില്‍ കൂട്ടുകെട്ടുകള്‍ എങ്ങനെ പൊളിക്കണമെന്ന് അറിയില്ല. ടീം തെരഞ്ഞെടുപ്പിലും പിന്തുണക്കേണ്ട കളിക്കാരുടെയും കാര്യത്തില്‍ വ്യക്തമായ ബോധ്യമില്ല. ബൗളിംഗിലും ഫീല്‍ഡിംഗിലും വരുത്തുന്ന മാറ്റങ്ങള്‍ പലപ്പോഴും പരാജയമാണ്. ഈ തെറ്റുകള്‍ അംഗീകരിക്കുന്നതില്‍ ടീം മാനേജ്‌മെന്റ് സത്യസന്ധത കാണിക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.