Monday , September   24, 2018
Monday , September   24, 2018

പാലക്കാട് സ്വദേശി ഹായിലിൽ നിര്യാതനായി

ഹായിൽ- പാലക്കാട് പറളി കോട്ടായി സ്വദേശി കടക്കൽപറമ്പ് അബ്ദുല്ല മുസ്‌ലിയാരുടെ മകൻ ജമാലുദ്ദീൻ  സഖാഫി (40) ഹായിലിൽ നിര്യാതനായി. 12 വർഷത്തോളമായി ഹായിലിൽ ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ശാരാ സലാതീനിലെ അൽമാസ് ലോഡ്ജിലെ ജീവനക്കാരനായ ഇദ്ദേഹം ഐ.സി.എഫ്  ജാമിഈൻ യൂനിറ്റ് പ്രവർത്തകനാണ്. നെഞ്ച് വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കിംഗ് ഖാലിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഉമ്മ: സുബൈദ. ഭാര്യ: ആരിഫ. കുടുംബത്തിന്റെ ഏക അത്താണിയായ ജമാൽ സഖാഫിക്ക് 12 ഉം ഏഴും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. ഇന്ന് ബർസാൻ ഗ്രാൻഡ് മസ്ജിദിൽ ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം സദിയാൻ ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.