Wednesday , March   20, 2019
Wednesday , March   20, 2019

ചുരം റോഡിൽ ബൈക്കഭ്യാസം; യുവാവ് അറസ്റ്റിൽ

തായിഫ്- അപകടകരമായ വളവുകൾ നിറഞ്ഞ, തായിഫ്-മക്ക അൽകർ ചുരം റോഡിൽ കഴിഞ്ഞ ദിവസം അതിസാഹസികമായ ബൈക്കഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി തായിഫ് ട്രാഫിക് പോലീസ് അറിയിച്ചു. നിയമാനുസൃതമായ ഏറ്റവും കടുത്ത ശിക്ഷ നൽകുന്നതിന് യുവാവിനെതിരായ കേസ് ട്രാഫിക് നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന അതോറിറ്റിക്ക് കൈമാറുമെന്ന് തായിഫ് ട്രാഫിക് പോലീസ് പറഞ്ഞു. ഗതാഗത്തിരക്കേറിയ റോഡിൽ കുത്തനെയുള്ള ഇറക്കത്തിൽ ഹെൽമെറ്റ് പോലും ധരിക്കാതെ ബൈക്കിന്റെ ഇന്ധന ടാങ്കിൽ കയറി നിന്ന് നൃത്തം ചെയ്ത് യുവാവ് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്വന്തം ജീവൻ തൃണവൽഗണിച്ചും മറ്റുള്ളവരുടെ സുരക്ഷ അവഗണിച്ചുമായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. 

Tags