Thursday , April   25, 2019
Thursday , April   25, 2019

ബ്ലോഗെഴുത്തിന് വീണ്ടും സാധ്യതകൾ

ഒരു കാലത്ത് ബ്ലോഗുകളുമായി ഇന്റർനെറ്റിൽ സജീവമായിരുന്നു പലരും. പിന്നീട് ഫേസ് ബുക്ക് ഈ രംഗം കീഴടക്കിയതോടെ പല ബ്ലോഗർമാർക്കും പഴയതു പോലെ ശോഭിക്കാൻ കഴിയാതായി. ബ്ലോഗുകൾ പലതും നിലയ്ക്കാനും ബ്ലോഗർമാർ രംഗം വിടാനും ഇത് കാരണമായി. ബ്ലോഗ് തന്നെയാണ് നല്ലതെന്ന് ഫേസ് ബുക്ക് സജീവമായി ഉപയോഗിക്കുന്ന ബ്ലോഗർമാർ ഇപ്പോൾ പറയുന്നു. 
ഈ അഭിപ്രായം കണക്കിലെടുത്താണോ എന്നറിയില്ല ബ്ലോഗെഴുത്തിന്റെ സാധ്യതകൾ ഉപയോഗിക്കാൻ കഴിയുന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കയാണ് ഗൂഗിൾ. ഇന്ത്യക്കാർക്ക് പുതിയ സേവനങ്ങളും സവിശേഷതകളും നൽകാനായി ഗൂഗിൾ ബ്ലോഗ് കോംപാസ് (ആഹീഴ ഇീാുമ)ൈ എന്ന പുതിയ ആപ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. 
ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ആപ് ഇന്ത്യയിൽ മാത്രമേ ലഭിക്കൂ. ബ്ലോഗ് കോംപാസ് ആപ്പിലൂടെ ബ്ലോഗേഴ്സിന് തങ്ങളുടെ വെബ്സൈറ്റ് മാനേജ് ചെയ്യാനും ഒപ്പം ഗൂഗിളിൽ ട്രെൻഡ് ചെയ്യുന്ന വിഷയങ്ങൾ കണ്ടെത്താനും ഇത് സഹായിക്കും. വെബ്സൈറ്റിന്റെ സ്ഥിതിവിവരക്കണക്കുകൾ അറിയാനും ലേഖനങ്ങളിലെ അഭിപ്രായങ്ങൾ അംഗീകരിക്കാനും എങ്ങനെ ബ്ലോഗ് മെച്ചപ്പെടുത്താം എന്നതിനുള്ള ടിപ്സും ആപ്പിലുണ്ട്.