Friday , November   16, 2018
Friday , November   16, 2018

രവിശാസ്ത്രിക്കെതിരെ സൗരവും സെവാഗും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ 1-4 ന് ടെസ്റ്റ് പരമ്പര തോറ്റതോടെ രവിശാസ്ത്രിക്കെതിരെ കത്തിക്ക് മൂര്‍ച്ച കൂടുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ മികച്ച ഇന്ത്യന്‍ ടീമാണ് ഇതെന്ന ശാസ്ത്രിയുടെ പ്രസ്താവന മുന്‍ നായകന്മാരെ ചൊടിപ്പിച്ചു. 2007 ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പരമ്പര ജയിച്ചിട്ടുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍ പഴയ മുംബൈ സഹതാരത്തെ ഓര്‍മിപ്പിച്ചു. 
ശാസ്ത്രിയുടെ പ്രസ്താവന അപക്വമാണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. പ്രസ്താവന ഇറക്കി സമയം കളയാതെ ടീമിനെ മെച്ചപ്പെടുത്താനാണ് ശാസ്ത്രി ശ്രമിക്കേണ്ടതെന്ന് സൗരവ് ഓര്‍മിപ്പിച്ചു. ശാസ്ത്രിയെ കോച്ചായി നിയമിക്കാനുള്ള അഭിമുഖത്തിന്റെ സമയത്ത് ഇരുവരും തമ്മില്‍ ഉരസലുണ്ടായിരുന്നു. മികച്ച ടീമുകള്‍ ഡ്രസ്സിംഗ് റൂമിലിരുന്ന് അഭിപ്രായം പറയുകയല്ല, ഗ്രൗണ്ടില്‍ കളിച്ചു കാണിക്കുകയാണ് ചെയ്യുകയെന്ന് വീരേന്ദര്‍ സെവാഗ് പറഞ്ഞു. 


 

Latest News